Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കയ്ക്കും, മധുരിപ്പിക്കും ഫേയ്സ് പായ്ക്കുകള്‍

പാവയ്ക്ക കയ്പുള്ള, ഇരുമ്പു നിറഞ്ഞ ഭക്ഷണപദാര്ത്ഥമെന്നേ അറിയുന്നു ാകൂ. എന്നാല്‍ ഇത് നല്ലൊന്നാന്തരം ഫേസ് പായ്ക്കു കൂടിയായി ഉപയോഗിക്കാം. പാവയ്ക്കയും ഓറഞ്ചിന്റെ തൊലിയും കൂട്ടിച്ചേര്‍ത്താല്‍ നല്ലൊരു ഫേസ് സ്ക്രബറായി. ഓറഞ്ച് തൊലി വെയിലത്തു വച്ച് ഉണക്കുക. പാവയ്ക്കയുടെ കുരു കളഞ്ഞ കഷ്ണങ്ങളും ഓറഞ്ച് തൊലിയും ചേര്‍ത്ത് അരച്ച് മുഖത്തിടാം. ഉണങ്ങിയ ശേഷം കഴുകിക്കളയുക.
പാവയ്ക്ക ഇട്ടു തിളപ്പിച്ച വെള്ളം മുഖം കഴുകാനും നല്ലതാണ്.
പാവയ്ക്ക പകുതി വേവിച്ച ശേഷം കുക്കുമ്പറുമായി ചേര്‍ത്ത് അരയ്ക്കുക. ഇത് മുഖത്തിട്ട് പത്തു മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.
ആര്യവേപ്പിലയ്ക്കും കയ്പാണ്. ഇതും നല്ല ഫേസ് പായ്ക്കാക്കാം. പച്ചമഞ്ഞളും ആര്യവേപ്പിലയും ചേര്‍ത്ത് അരയ്ക്കുക. ഇത് മുഖത്തിടുന്നത് മുഖക്കുരു മാറ്റാന്‍ നല്ലതാണ്.
ചിക്കന്‍പോക്സ് വന്ന പാടുകള്‍ മുഖത്തു നിന്നു പോകാനും ഈ പായ്ക്ക് നല്ലതു തന്നെ.
ആര്യവേപ്പില തുളസിയിലയുമായി ചേര്‍ത്തും ഫേസ് പായ്ക്കുണ്ടാക്കാം. ഇവ രണ്ടും തുല്യ അളവിലെടുത്ത് അരച്ച് അല്പം പാല് ചേര്‍ത്ത് മുഖത്തിടാം. ഉണങ്ങിയ ശേഷം കഴുകിക്കളയാം.
ഇത്തരം ഫേസ് പായ്ക്കുകള്‍ പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്നതു കൊണ്ട് ചര്‍മത്തിന് ദോഷം വരുത്തില്ല എന്നൊരു ഗുണം കൂടിയുണ്ട്.



Click it and Unblock the Notifications
