Latest Updates
-
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 26 നക്ഷത്രഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? ശുഭമുഹൂർത്തവും പരിഹാരങ്ങളും അറിയാം -
അരങ്ങൊഴിഞ്ഞ സൂര്യ കൃഷ്ണമൂർത്തി: 6:45-ന്റെ ആ കൃത്യനിഷ്ഠ ഇനി ഓർമ്മ മാത്രം -
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
മുഖത്തെ പാടുകള്‍ മാറ്റാന്‍ ബിബി ക്രീം
പാടുകളും കുത്തുകളും വടുക്കളുമൊന്നുമില്ലാത്ത തെളിഞ്ഞ മുഖം ആരുടേയും സ്വപ്നമായിരിക്കും. ഇതിന് വേണ്ടിയുള്ള അവസാനവാക്കാണ് മേക്കപ്പ. പലതരം ക്രീമുകള്‍ തേക്കുന്നതിന് പകരം പുതിയൊരു വഴി, ബിബി ക്രീം. ബ്ലെമിഷ് ബാം, ബ്യൂട്ടി ബാം തുടങ്ങിയ പേരുകളില്‍ അറിപ്പെടുന്ന് ഈ ക്രീം മുഖത്തെ പാടുകളും വടുക്കളും ഒഴിവാക്കുമെന്നാണ് പുതിയ കണ്ടുപിടുത്തം.

50 കളില്‍ തന്നെ ബിബി ക്രീം വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്. സര്‍ജറിയുടെ പാടുകളും വടുക്കളും പുറത്തു കാണിക്കാതിരിക്കാനായി ജര്‍മനിയിലെ ഡോ. ക്രിസ്റ്റീന്‍ ഷ്രാമെക് എന്ന ഡോക്ടറാണ് ഈ ക്രീം ആദ്യം വിപണിയില്‍ ഇറക്കിയത്.
മിക്കവാറും എല്ലാ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ഈ ക്രീമില്‍ അടങ്ങിയിട്ടുണ്ടെന്നുള്ളതാണ് സവിശേഷത. എന്നാല്‍ ഇവയെല്ലാം സാധാരണ ബ്യൂട്ടി ക്രീമുകളില്‍ അടങ്ങിയിട്ടുള്ളതുമാണ്. സണ്‍സ്ക്രീന്‍, മോയിസ്ചറൈസര്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയ്ക്കു പുറമെ മേക്കപ്പ് സാധനങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന പലവിധ ഘടകങ്ങളും ഇതിലുണ്ട്. പലതരം മേക്കപ്പ്സാധനങ്ങള്‍ ഉപയോഗിക്കുന്നതിന് പകരം ഈ ക്രീം മാത്രം ഉപയോഗിച്ചാല്‍ മതിയാകും. ജോലിക്കു പോകുന്ന സ്ത്രീകള്‍ക്ക് ഏറെ പ്രയോജനകരം.
ഇത്തരം ക്രീമുകള്‍ ചര്‍മം കേടു വരുത്താതെ തന്നെ സൗന്ദര്യം സംരക്ഷിക്കുമെന്നതാണ് പ്രധാന കാര്യം. ചര്‍മത്തിന് ദോഷകരമായ കെമിക്കലുകളൊന്നും തന്നെ ഇതില്‍ അടങ്ങിയിട്ടില്ല.
ഇന്ത്യയില്‍ ഈ ക്രീം സുലഭമായി വിപണിയില്‍ ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നതാണ് ഒരു പ്രശ്നം. മാത്രമല്ലാ, ഈ ക്രീം ഒരു നിറത്തില്‍ മാത്രമാണ് ഇറങ്ങുന്നത്. ഇൗ നിറം ഇരുണ്ട നിറമുള്ളവര്‍ക്കു ചേരുന്നതല്ലെന്ന പരാതിയും നിലവിലുണ്ട്.



Click it and Unblock the Notifications
