Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
പൊള്ളുന്ന വെയിലല്ലേ, വെയിലേറ്റു വാടല്ലേ..

സൂര്യരശ്മികള്‍ ചര്‍മത്തിലേക്കു തുളച്ചു കയറും. ചര്‍മത്തിലെ കൊളാജന്‍ എന്ന കോശങ്ങളെ കേടുവരുത്തും. ചര്‍മം വരണ്ടതാകാനും മാര്‍ദവം നഷ്ടപ്പെടാനും ഇത് വഴിയൊരുക്കും. ഒരിക്കല്‍ കൊളാജന്‍ നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ മാസങ്ങളെടുക്കും വീണ്ടും ഈ പ്രശ്നം പരിഹരിക്കപ്പെടാന്‍. സൂര്യപ്രകാശം ചര്‍മത്തിലെ മുഴുവന്‍ ഈര്‍പ്പവും വലിച്ചെടുക്കും.
അമിതമായി വെയിലേല്‍ക്കുന്നത് മുഖത്ത് ചുളിവുകളുണ്ടാകാനും കാരണമാകും. സൂര്യരശ്മികള്‍ മുഖത്തെ ഈര്‍പ്പം വലിച്ചെടുക്കുന്നതു തന്നെ കാരണം. മുഖത്ത് ചുളിവുകളുണ്ടാകുന്നതിന്റെ 75-80 ശതമാനം കാരണവും സൂര്യന്റെ അള്‍ട്രാവയലറ്റ് ര്ശ്മികളാണ്.
ടാനിന് പുറമെ ചര്‍മത്തില്‍ കറുത്ത കുത്തുകളുണ്ടാകുന്നതിനും പ്രധാന കാരണം സൂര്യരശ്മികളാണ്. കറുത്ത് വട്ടത്തിലുള്ള ഇവ സണ്‍ സ്പോട്സ് എന്നാണ് അറിയപ്പെടുന്നത്. ഇതിന് പുറമെ ഫ്രക്കിള്‍സ് ഉണ്ടാകാനും സൂര്യരശ്മികള്‍ കാരണമാകുന്നുണ്ട്. സണ്‍ ബാത്ത് നടത്തുന്നവരിലുണ്ടാകുന്ന ഒരു സാധാരണമായ പ്രശ്നമാണിത്. മുഖത്തു മാത്രമല്ലാ, കയ്യിലും കഴുത്തിലുമെല്ലാം ഇത്തരം സണ്സ്പോട്ടുകളുണ്ടാകുന്നു.
ഫ്രക്കിള്സിനും സണ്‍ സ്പോട്ടുകള്‍ക്കും പുറമെ ബ്ലാക്ക് ഹെഡ്സ് എന്ന ചര്‍മ പ്രശ്നത്തിനും സൂര്യരശ്മികളാണ് കാരണം. ഇവയും കറുത്ത ചെറിയ കുത്തുകളായാണ് കാണപ്പെടുക.
അധികം വെയിലേറ്റാല് ചര്‍മം കരുവാളിക്കുന്നതാണ് മറ്റൊരു പ്രശ്നം. ഇതാണ് സണ്‍ ടാന്‍ എന്നറിയപ്പെടുന്നത്. കടുത്ത വെയിലേല്ക്കുന്നതവര്ക്ക് ഈ പ്രശ്നം ഉണ്ടാകാറുണ്ട്.
സണ്‍ ബേണ്‍ അഥവാ സൂര്യാഘാതമാണ് മറ്റൊരു പ്രശ്നം. അമിതമായി വെയിലേല്ക്കുമ്പോള് ശരീരത്തില്‍ നിന്നും ജലാംശം പൂര്‍ണമായും നഷ്ടപ്പെടുന്നു. ചര്‍മം പൊള്ളുന്നു. മരണത്തിന് വരെ കാരണമായേക്കാവുന്ന ഒരു അവസ്ഥയാണിത്.
കടുത്ത സൂര്യപ്രകാശത്തിലിറങ്ങാതിരിക്കുകയെന്നതാണ് പ്രധാനം. സണ്‍സ്ക്രീന്‍ ലോഷന്‍ നിര്‍ബന്ധമായും പുരട്ടുക. വെയിലില്‍ നടക്കുമ്പോള്‍ കുട ഉപയോഗിക്കാം.



Click it and Unblock the Notifications
