Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
വേനല്‍ തോറ്റേ, സൗന്ദര്യം ജയിച്ചേ

വേനലില്‍ പുറത്തു പോകുമ്പോള്‍ എപ്പോഴും സണ്‍സ്ക്രീന്‍ ലോഷനുകള്‍ മുഖത്തു പുരട്ടുക. പുറത്തിറങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പെങ്കിലും സണ്‍സ്ക്രീന്‍ മുഖത്തു പുരട്ടണം.
ദിവസവും രണ്ടു നേരമെങ്കിലും കുളിയ്ക്കുക. കുളിയ്ക്കുന്ന വെള്ളത്തില്‍ അല്പം യൂഡികൊളോണോ ചെറുനാരങ്ങാനീരോ പനിനീരോ ഒഴിക്കുന്നത് ഗുണം ചെയ്യും.
വേനല്‍ക്കാലത്ത് മുഖത്തും ദേഹത്തും കുരുക്കള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സോപ്പ് ഒഴിവാക്കി ചെറുപയര്‍ പൊടി ഉപയോഗിക്കാം.
വെള്ളം, ജ്യൂസുകള്‍ എന്നിവ ധാരാളം കുടിയ്ക്കുക. ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്ന ജലം ചര്‍മത്തെ വരണ്ടതാക്കും. ചുളിവു വീഴ്ത്താനും ഇട വരുത്തും. വെള്ളവും ജ്യൂസും ഈ പ്രശ്നം പരിഹരിക്കും.
മുടി ദിവസവും കഴുകുക. വേനല്‍ക്കാലത്ത് അധികം എണ്ണ തലയില്‍ പുരട്ടാതിരിക്കുകയാണ് നല്ലത്. മുടിയില്‍ കൂടുതല്‍ അഴുക്കാകാന്‍ ഇത് ഇട വരുത്തും. മുടി വീര്യം കുറഞ്ഞ ഷാംപൂ, താളി എന്നിവ ഉപയോഗിച്ച് കഴുകാം.
ചൂടുകാലത്ത് മേക്കപ്പ് കഴിവതും കുറയ്കുകന്നതാണ് നല്ലത്. മേക്കപ്പിടുകയാണെങ്കില് ഇതിന് മുന്‍പ് ഒരു ചെറിയ കഷ്ണം ഐസ് കൊണ്ട് മുഖം മസാജ് ചെയ്യുക. മേക്കപ്പിട്ടാല്‍ അധികം വിയര്ത്തൊലിക്കാതിരിക്കാന് ഇത് സഹായിക്കും.
അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ മാത്രം ഉപയോഗിക്കുക. ചര്‍മസൗന്ദര്യത്തിന് വായുപ്രവാഹവും അത്യാവശ്യമാണ്.



Click it and Unblock the Notifications
