Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഫ്രക്കിള്‍സ് മാറാന്‍ എളുപ്പവഴികള്‍

മുഖത്തു കാണുന്ന ചെറിയ ചെറിയ കറുത്ത കുത്തുകളാണ് ഫ്രക്കിളുകള്‍. ഇവ കൂട്ടമായാണ് കാണുക. കൂടുതല്‍ നേരം സൂര്യപ്രകാശത്തില്‍ നില്ക്കുമ്പോള് ഇവ കൂടുതല്‍ കറുപ്പായി മാറും.
ഫ്രക്കിളുകള്‍ വരാന്‍ പലതരം കാരണങ്ങളുണ്ട്. പ്രധാന കാരണം കൂടുതല്‍ നേരം സൂര്യപ്രകാശം കൊള്ളുന്നതു തന്നെ.
പാരമ്പര്യവും പ്രധാന കാരണമാണ്. പാരമ്പര്യമായി ഫ്രക്കിളുണ്ടെങ്കില് ഇവ വരാനുള്ള സാധ്യത കുടൂതലാണ്.
വെളുത്ത നിറമുള്ളവര്‍ക്ക് മെലാനിന്‍ സാധാരണ കുറവായിരിക്കും. ഇത് ഫ്രക്കിള്സുണ്ടാകാനുള്ള സാധ്യത കൂടുതലാക്കുകയാണ് ചെയ്യുന്നത്. കാരണം മെലാനില്‍ സൂര്യപ്രകാശത്തെ ചെറുക്കുവാന്‍ ഒരു പരിധി വരെ സഹായിക്കും.
ഫ്രക്കിള്‍സിന് വീട്ടുവൈദ്യങ്ങള്‍ ധാരാളമുണ്ട്. നമുക്കു തന്നെ തനിയെ ചെയ്യാവുന്ന കാര്യങ്ങള്‍.
ഒരു തക്കാളി രണ്ടാക്കി മുറിക്കുക. ഒരു പകുതി ഫ്രിഡ്ജില്‍ വയ്ക്കണം. രണ്ടാമത്തെ പകുതി കൊണ്ട് മുഖത്ത് 15 മിനിറ്റ് ഫ്രക്കിള്സുള്ളിടത്ത് നല്ലപോലെ മസാജ് ചെയ്യുക. അല്പം കഴിഞ്ഞ് കഴുകിക്കളയാം.
അഞ്ചു മണിക്കൂര്‍ കഴിഞ്ഞ് രണ്ടാമത്തെ പകുതി കൊണ്ടും മസാജ് ചെയ്യുക. ഇങ്ങനെ രണ്ടാഴ്ച ചെയ്താല്‍ ഫ്രക്കിള്‍സ് കുറയും. ചര്‍മത്തിന് തിളക്കം കൂടുകയും ചെയ്യും.
നല്ല പുളിയുള്ള തൈര് ഫ്രക്കിള്‍സിന് മുകളില്‍ പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.
ചെറുനാരങ്ങാനീര് ഫ്രക്കിള്സുള്ളിടത്ത് പുരട്ടി പത്തു പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയുക.
ഫ്രക്കിള്‍സിന് പറ്റിയ ഫേസ് മാസ്കുകള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം. തേന്‍ ചെറുതായി ചൂടാക്കുക. ഇതില്‍ അല്പം പാല് ചേര്‍ത്ത് ഇളക്കുക. അല്പസമയം കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകാം.
അല്പം കടുക് പൊടിയ്ക്കുക. ഇതില്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. അല്പം പാലും കൂട്ടിച്ചേര്‍ത്ത് മുഖത്തു പുരട്ടുക. 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളഞ്ഞ് വൈറ്റമിന്‍ ഡി ഒായില്‍ മുഖത്തു പുരട്ടാം.
പുതിന, തുളസി എന്നിവയുടെ ഇല ഉണക്കിപ്പൊടിച്ച് ഇതില്‍ തൈരു ചേര്‍ത്ത് ഫ്രക്കിള്‍സിന് മുകളില്‍ പുരട്ടിയാല്‍ ഫ്രക്കിള്‍സ് കുറയും.



Click it and Unblock the Notifications
