Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സിംപിള്‍ ബ്യൂട്ടി ട്രിക്സ്

മുടി കൊഴിച്ചില്‍ പ്രശ്നമാകുന്നെങ്കില്‍ വഴിയുണ്ട്. ബദാം, ഒലീവ് ഓയിലുകള്‍ കൂട്ടിച്ചേര്‍ത്ത് തലയോടില്‍ പുരട്ടി മസാജ് ചെയ്യുക. പത്തു പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. മുടി കൊഴിച്ചില്‍ മാറും. മുടി വളരും. മുടിയുടെ ആരോഗ്യവും തിളക്കവും വര്‍ദ്ധിക്കുകയും ചെയ്യും.
ഉറപ്പുള്ള ചര്‍മം പ്രായക്കുറവിനുള്ള പ്രധാന ഘടകമാണ്. മുട്ടവെള്ള നല്ലപോലെ പതപ്പിച്ച് അതില്‍ അല്പം പഞ്ചസാര ചേര്‍ത്ത് മുഖത്തു പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ഇത് മുഖത്തെ ചുളിവുകള്‍ മാറ്റുകയും ചര്‍മം മിനുസമുള്ളതാക്കുകയും ചെയ്യും.
ബദാം അരച്ചതില്‍ അല്പം തേനും ചെറുനാരങ്ങാ നീരും ചേര്‍ത്ത് മുഖത്തും കഴുത്തിലും സ്ക്രബ് ചെയ്യുക. പ്രകൃതിദത്തമായ നല്ലൊന്നാന്തരം സ്ക്രബറാണ് ഇത്.
തക്കാളി മുറിച്ച് മുഖത്ത് ഉരസുക. മുഖചര്‍മം മിനുസമുള്ളതാകും. മുഖത്തെ അഴുക്ക് നീങ്ങി ചര്‍മം കൂടുതല്‍ വൃത്തിയാവുകയും ചെയ്യും.
കണ്‍തടത്തിലെ കറുപ്പു മാറാന്‍ ഉരുളക്കിങ്ങ്, അല്ലെങ്കില്‍ വെള്ളരിക്ക വട്ടത്തില്‍ മുറിച്ച് കണ്ണിന് മുകളില്‍ വയ്ക്കുക.
പാലില്‍ അല്പം കടലമാവ് കലക്കി മുഖത്തു പുരട്ടുക. ഉണങ്ങിക്കഴിഞ്ഞാല്‍ ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ഇത് മുഖചര്‍മത്തിലെ എണ്ണമയവും അഴുക്കും അകറ്റും.
മുഖത്ത് ദിവസവും ബദാം, ഒലീവ് ഓയിലുകള്‍ കൂട്ടിച്ചേര്‍ത്ത് പുരട്ടുക. പത്തു മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. മുഖത്തിന് നല്ലപോലെ മിനുസമുണ്ടാകും.



Click it and Unblock the Notifications
