Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പഴങ്ങള്‍ കൊണ്ട് ചര്‍മം നന്നാക്കാം

പഴം ഏതു കാലത്തും ലഭിക്കുന്ന ഒന്നാണ്. ഇതില്‍ പൊട്ടാസ്യം, വൈറ്റമിന്‍ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ ചര്‍മം വരളാതെ നോക്കും. വൈറ്റമിന്‍ ഇ ചര്‍മത്തിലെ കുത്തുകളും പാടുകളും കുറയ്ക്കും. വൈറ്റമിന്‍ സി മുഖത്തു ചുളിവുകള്‍ വീഴ്ത്താതെ തടയും.
ആപ്പിള്‍ ആരോഗ്യത്തിന് മാത്രമല്ലാ, ചര്‍മസംരക്ഷണത്തിനും നല്ലതാണ്. തലയോടില്‍ ആപ്പിള്‍ ജ്യൂസ് പുരട്ടിയാല്‍ താരന് കുറയും. മുഖത്തെ പാടുകളും വടുക്കളും കുറയുന്നതിന് ആപ്പിള്‍ ജ്യൂസ് നല്ലതാണ്.
പൈനാപ്പിള്‍ ചര്‍മസംരക്ഷണത്തിന് ഉപയോഗിക്കാം.സാധാരണയായി കൈമുട്ടുകള്‍, കാല്‍മുട്ടുകള്‍ എന്നിവിടങ്ങളിലെ ചര്‍മം കറുത്തു വരണ്ടതായിരിക്കും. ഈ ഭാഗങ്ങളില്‍ ഒരു കഷ്ണം പൈനാപ്പിള്‍ കൊണ്ട് മസാജ് ചെയ്യുന്നത് ചര്‍മം കൂടുതല്‍ മൃദുവാക്കും.
മുടിയ്ക്കും മുഖത്തിനും ചെറുനാരങ്ങ ഉപകാരപ്രദമാണ്. തലയില്‍ താരനുണ്ടെങ്കില് ഒരു കഷണം ചെറുനാരങ്ങ കൊണ്ട് ഉരസുക. കുളിയ്ക്കാനുള്ള വെള്ളത്തില്‍ ഒന്നോ രണ്ടോ തുള്ളി ചെറുനാരങ്ങാ നീര് ഒഴിക്കുന്നത് വിയര്‍പ്പുനാറ്റം അകറ്റും. ശരീരം അധികം വിയര്‍ക്കാതിരിക്കുകയും ചെയ്യും. മുഖത്ത് പുരട്ടാനും ചെറുനാരങ്ങാനീര് നല്ലതാണ്. ഇത് നല്ലൊരു ബ്ലീച്ചിന്റെ ഗുണമാണ് ചെയ്യുന്നത്.
ചര്‍മസൗന്ദര്യത്തിന് പപ്പായ വളരെ നല്ലതാണ്. പപ്പായ കൊണ്ടുള്ള ഫേഷ്യല്‍ സണ്‍ ടാന്‍ അകറ്റാന്‍ നല്ലതാണ്. ഇത് തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിക്കും. ചര്‍മത്തിളക്കം കൂട്ടുകയും ചെയ്യും.



Click it and Unblock the Notifications
