Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
മുഖം മിനുക്കാന്‍ കറ്റാര്‍ വാഴ
പ്രകൃതിദത്ത സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ കറ്റാര്‍ വാഴയുടെ സ്ഥാനം എടുത്തു പറയുക തന്നെ വേണം. പലതരം ചര്‍മപ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം പരിഹാരമാര്‍ഗമാണിത്.
ഇവ തനിയെ ഉപയോഗിക്കാം. എന്നാല്‍ ഇതിന്റെ നീര് നേരിട്ട് ചര്‍മത്തില്‍ പുരട്ടിയാല്‍ ചിലര്‍ക്ക് ചര്‍മത്തില്‍ അസ്വസ്ഥത അനുഭവപ്പെടും. ഇവ കൊണ്ട് പല തരത്തിലുള്ള ഫേസ്പായ്ക്കുകയും ഉണ്ടാക്കാം.
സൂര്യാഘാതം മാറാനും സണ്‍ ടാന്‍ മാറാനും കറ്റാര്‍വാഴ കൊണ്ട് പായ്ക്കുണ്ടാക്കാം. കറ്റാര്‍ വാഴപ്പോളയില്‍ നിന്നും നീരെടുത്ത് ഇതില്‍ അല്പം ചെറുനാരങ്ങാനീരും ചേര്‍ത്ത് മുഖത്തു പുരട്ടാം. 10 മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുകയുമാകാം. വെയിലത്തോ ചൂടിലോ പോയി വന്നാല്‍ ഈ ഫേസ്പായ്ക്കു പുരട്ടുന്നത് ടാന്‍ മാറ്റും.

മുഖക്കുരു, മുഖക്കുരുവിന്റെ പാടുകള്‍ എന്നിവ മാറാനും കറ്റാര്‍ വാഴ നല്ലതാണ്. കറ്റാര്‍ വാഴപ്പോള അല്പം വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. ഇത് മിക്സിയില്‍ അരച്ചെടുത്ത് ഇതിലേക്ക് തേന്‍ ചേര്‍ത്ത് നല്ലപോലെ ഇളക്കണം. ഈ മിശ്രിതം മുഖത്തു പുരട്ടി അല്പം കഴിഞ്ഞ് കഴുകിക്കളയാം.
മുഖത്തുള്ള വടുക്കള്‍ മാറ്റാനും കറ്റാര്‍ വാഴ വളരെ നല്ലതാണ്. കറ്റാര്‍ വാഴയുടെ ജെല്ലിനൊപ്പം വെള്ളരിക്കാ നീര്, തൈര് എന്നിവ കൂട്ടിച്ചേര്‍ത്ത് പായ്ക്കുണ്ടാക്കി ഉപയോഗിക്കാം.



Click it and Unblock the Notifications
