Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
പ്രായത്തെ തടയാന്‍ ചില സൂത്രങ്ങള്‍

ചര്‍മത്തിലെ ഈര്‍പ്പം നഷ്ടപ്പെടുന്നത് ചുളിവുകള്‍ വരാനും പ്രായം തോന്നാനും ഇടയാക്കും. പ്രായമേറുന്തോറും ചര്‍മത്തിലെ ഈര്‍പ്പം നഷ്ടപ്പെടുന്നത് സ്വാഭാവികമാണ്. ചിലരുടെ ചര്മപ്രകൃതമേ വരണ്ടതായിരിക്കും. ദിവസവും മുഖത്ത് രണ്ടുനേരവും മോയിസ്ചറൈസര്‍ പുരട്ടണം. ഇത് പ്രായക്കുറവ് തോന്നിക്കും.
മുഖം വൃത്തിയാക്കുവാന്‍ സ്ക്രബറുകളും ഫേസ് വാഷും ക്ലീനിംഗ് ലോഷനുകളും മിക്കവാറും പേര് ഉപയോഗിക്കാറുണ്ട്. ഇവ മുഖത്തു പുരട്ടി വൃത്തിയാക്കുമ്പോള്‍ ചര്‍മം താഴേയ്ക്ക് വലിക്കരുത്. ഇത് ചര്‍മം അയഞ്ഞുതൂങ്ങാനും പ്രായം തോന്നാനും ഇട വരുത്തും.
മുഖത്ത് ആവി പിടിക്കുന്നത് ത്വക്കിന് നല്ലതാണ്. ഇത് പ്രായം കുറയ്ക്കാനുള്ള നല്ലൊരു മാര്‍ഗമാണ്. ദിവസവുമല്ലെങ്കിലും ആഴ്ചയില്‍ ഒരിക്കലെങ്കിലും ആവി പിടിക്കണം. പ്രത്യേകിച്ചും മഞ്ഞുകാലത്ത് ആവി പിടിക്കുന്നത് മുഖത്തെ സുഷിരങ്ങള്‍ വൃത്തിയാക്കുവാനും അങ്ങനെ ചര്‍മത്തിന് ഓക്സിജന്‍ ലഭിയ്ക്കുവാനും സഹായിക്കുന്നു.
നമ്മുടെ ചുറ്റുപാടും കാണുന്ന പൂവുകളില്‍ നിന്നെടുക്കുന്ന മിശ്രിതങ്ങള്‍ നല്ലൊന്നാന്തരം ആന്റി ഓക്സിഡന്റുകളാണ്. ഉദാഹരണത്തിന് എപ്പോഴും സുലഭമായി ലഭിക്കുന്ന മഞ്ഞനിറത്തിലും ഓറഞ്ച് നിറത്തിലുമുള്ള ചെണ്ടുമല്ലിപ്പൂ വെള്ളത്തിലിട്ടു തിളപ്പിച്ച് പിഴിഞ്ഞ് ബദാം എണ്ണ ചേര്‍ത്ത് പുരട്ടുന്നത് മുഖത്തിന് പ്രായക്കുറവ് തോന്നിക്കും.
ആന്റി ഓക്സിഡന്റുകളാണ് പ്രായത്തെ തടഞ്ഞുനിര്‍ത്തുന്നത്. അതുകൊണ്ട് ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് പ്രധാനമാണ്. ആന്റി ഓക്സിഡന്റ് അടങ്ങിയ സ്ട്രോബെറി പോലുള്ളവ മുഖത്തിടാനും ഉപയോഗിക്കാം. സ്ട്രോബെറി ഉടച്ച് അതില്‍ പാലും അരിപ്പൊടിയും കലര്‍ത്തി മുഖത്തു തേക്കുന്നത് നല്ലതാണ്.
ബ്യൂട്ടിപാര്‍ലറുകള്‍ക്ക് പുറകെ പോകാതെ വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങളാണ് ഇവയെല്ലാം എന്നുള്ളതും പ്രധാനമാണ്.



Click it and Unblock the Notifications
