Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഉപ്പുറ്റി വിണ്ടു കീറുന്നത് ഒഴിവാക്കാം

വേനല്‍,വര്‍ഷ ഭേദമില്ലാതെ പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്ന ചര്‍മപ്രശ്നമാണ് ഇതെന്നു വേണെമെങ്കില്‍ പറയാം. പ്രധാനമായും വരണ്ട ചര്‍മമാണ് ഇതിന് കാരണം. ശരീരം കൂടുതല്‍ വരണ്ടതാകുന്ന മഞ്ഞുകാലത്ത് ഉപദ്രവം കൂടും. ഇതിന് ചില പരിഹാരങ്ങളും വേണ്ടേ.
ചെറുചൂടുവെള്ളത്തില്‍ അല്പം ചെറുനാരങ്ങാനീര്, ഉപ്പ് എന്നിവ കലര്‍ത്തി അല്പസമയം കാല് ഇതിലിറക്കി വയ്ക്കുക. പിന്നീട് തുടച്ച് ഏതെങ്കിലും മോയിസ്ചറൈസര്‍ പുരട്ടാം.
അധികം വീര്യമില്ലാത്ത ഷാംപൂവും മുകളില്‍ പറഞ്ഞ രീതിയില്‍ വെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കാം.
തേനും ചെറുനാരങ്ങാനീരും ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തിയും ഈ രീതി പരീക്ഷിക്കാം. തേന്‍ നല്ലൊരു മോയിസ്ചറൈസറിന്റെ ഗുണം ചെയ്യുന്നു. ചര്‍മം മൃദുവാകാനും സഹായിക്കും.
ചൂടുവെള്ളത്തില്‍ അല്പം ബേക്കിംഗ് സോഡ കലര്‍ത്തിയും കാല്പാദങ്ങള് വൃത്തിയാക്കാം. ബേക്കിംഗ് സോഡയുടെ അളവ് കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം.
ദിവസവും ഉപ്പുറ്റി ഉരച്ചു വൃത്തിയാക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ കട്ടി കൂടിയ ചര്‍മം നഷ്ടപ്പെടും. ഇത് ഉപ്പുറ്റി വിണ്ടു കീറുന്നതും കുറയ്ക്കും. ഉപ്പുറ്റി ഉരച്ചു കഴുകാന്‍ പ്യൂമിക് സ്റ്റോണ്‍ നല്ലതാണ്.
എപ്പോഴും ചെരിപ്പ് ധരിക്കുക. സോക്സ് ധരിച്ചു നടക്കുന്നതും നല്ലതാണ്. എപ്പോഴും സോക്സ് ധരിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് ഉപ്പുറ്റിയില്‍ ഏതെങ്കിലും മോയിസ്ചറൈസര്‍ പുരട്ടി സോക്സ് ധരിക്കാം.



Click it and Unblock the Notifications
