Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
വിയര്‍പ്പുകുരു അകറ്റാം

വേനല്‍ക്കാലത്ത് രണ്ടോ മൂന്നോ തവണ കുളിയ്ക്കുക എന്നത് വളരെ പ്രധാനം. അതും തണുത്ത വെള്ളത്തില്‍ കുളിയ്ക്കാന്‍ ശ്രദ്ധിക്കുക. ഇത് ചൂടുകുരു വരാതെ തടയും. കാരണം ചൂടുകാലത്ത് ശരീരത്തില്‍ വിയര്‍പ്പും അഴുക്കും അടിഞ്ഞു കൂടാന്‍ സാധ്യത കൂടുതലാണ്. ഇത് ബാക്ടീരിയ വരാനും കാരണമാകും. എപ്പോഴും ചര്‍മം വൃത്തിയായി സൂക്ഷിക്കുകയെന്നതാണ് പ്രധാനം.
മൃതകോശങ്ങളാണ് വിയര്പ്പുകുരുവിന് കാരണമാകുന്നത്. വേനല്‍ക്കാലത്ത് ആഴ്ചയില്‍ രണ്ടു തവണയെങ്കിലും മൃതകോശങ്ങള്‍ നീക്കം ചെയ്യണം. ദേഹം പയര്പൊടി, കടലമാവ് എന്നിവയിട്ട് ഇഞ്ച കൊണ്ടോ മറ്റേതെങ്കിലും സ്ക്രബര്‍ കൊണ്ടോ ഉരച്ചു കഴുകണം.
എണ്ണമയമുള്ള ചര്‍മമുള്ളവരാണെങ്കില്‍ ആഴ്ചയില്‍ മൂന്നോ നാലോ തവണം മൃതകോശങ്ങള്‍ നീക്കം ചെയ്യണം. ചര്‍മസൗന്ദര്യത്തിനും ഇത് ഗുണം ചെയ്യും.
വേനല്‍ക്കാലത്ത് കോട്ടന്‍ വസ്ത്രങ്ങള്‍ മാത്രം ഉപയോഗിക്കുക. അയഞ്ഞ വസ്ത്രങ്ങള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കുക. ഇത് വിയര്‍ക്കാതിരിക്കാന്‍ സഹായിക്കും. വിയര്‍പ്പായാല്‍ വസ്ത്രങ്ങള്‍ മാറ്റുകയും വേണം. അല്ലെങ്കില്‍ ഇത് ശരീരത്തില്‍ അഴുക്കടിഞ്ഞു കൂടാന്‍ ഇട വരുത്തും.
വേനല്‍ക്കാലത്ത് പൗഡര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് വിയര്‍പ്പകറ്റാന്‍ ഒരു പരിധി വരെ സഹായിക്കും.



Click it and Unblock the Notifications
