Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
സുന്ദരിയാക്കും ചില കാര്യങ്ങള്‍

മുഖചര്‍മം വൃത്തിയായി സൂക്ഷിക്കുകയെന്നത് പ്രധാനം. ദിവസവും മൂന്നോ നാലോ തവണ മുഖം കഴുകുക. ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് മുഖത്തെ മേക്കപ്പ് മുഴുവനായും മാറ്റിയിരിക്കണം. കിടക്കാന്‍ പോകുന്നതിന് മുന്‍പ് ഏതെങ്കിലും ക്രീം ഉപയോഗിച്ച് മുഖം മസാജ് ചെയ്യുന്നത് നന്നായിരിക്കും.
മുഖത്ത് ബ്ലാക്ഹെഡ്സ് വരുന്നത് തടയുന്നത് പ്രധാനം. പ്രധാനമായും മൂക്ക്, കവിള്, താടി എന്നിവിടങ്ങളിലാണ് ബ്ലാക്ഹെഡ്സ് വരുന്നത്. ഗുണമേന്മയുള്ള ഫേഷ്യല്‍ സ്ക്രബര്‍ ഉപയോഗിച്ച് ഈ ഭാഗങ്ങളുള്‍പ്പെടെ മൃദുവായി സ്ക്രബ് ചെയ്യുക. മുഖത്ത് ആവി പിടിക്കുന്നത് മുഖത്തെ സുഷിരങ്ങള്‍ തുറക്കാന്‍ സഹായിക്കും. ബ്ലാക്ഹെഡ്സ് പോലുള്ളവ ഒഴിവാക്കാനും ഇത് നല്ലതാണ്.
എണ്ണമയമുള്ള ചര്‍മത്തില്‍ മുഖക്കുരു, ബ്ലാക് ഹെഡ്സ് തുടങ്ങിയവ വരാനുള്ള സാധ്യത കൂടുതലാണ്. മുഖത്തു നിന്ന് എണ്ണമയം ഒഴിവാക്കുക. മുഖം ഇടയ്ക്കിടെ കഴുകുന്നത് നന്നായിരിക്കും. വേണമെങ്കില്‍ വീര്യം കുറഞ്ഞ ഫേസ് വാഷ് ഉപയോഗിക്കാം.
മുഖത്ത് പുരട്ടുന്ന ക്രീമുകളും ലോഷനുകളും എണ്ണമയം കുറഞ്ഞതായിരിക്കാന്‍ ശ്രദ്ധിക്കുക. എണ്ണമയം കൂടുതലുള്ള ക്രീമുകള്‍ ചര്‍മത്തില്‍ കൂടുതല്‍ അഴുക്കടിയാന്‍ കാരണമാകും. ഇത് ചര്‍മപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
കഴിവതും അല്പകാലത്തേക്കെങ്കിലും ഒരേ തരം ക്രീമുകള്‍ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. ഒരു മാസം ഒരു തരം, അടുത്ത മാസം മറ്റൊരു തരം എന്നിങ്ങനെ ക്രീമുകള്‍ ഉപയോഗിച്ചാല്‍ അത് ചര്‍മപ്രശ്നങ്ങളുണ്ടാക്കും.



Click it and Unblock the Notifications
