Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
സൗന്ദര്യം ഉറങ്ങാന്‍ പോകുമ്പോള്‍...

രാത്രി മേക്കപ്പ് മുഴുവന്‍ കഴുകിക്കളഞ്ഞ ശേഷം മാത്രമെ കിടക്കാവൂ. നല്ലപോലെ മുഖം കഴുകിയ ശേഷം കിടന്നുറങ്ങുക.
കിടക്കുവാന് നേരം മോയിസ്ചറൈസര്‍ മുഖത്തു പുരട്ടി കിടക്കുന്നത് നല്ലതാണ്. ആന്റി ഓക്സിഡന്റ് കൂടി അടങ്ങിയ മോയിസ്ചറൈസറാണെങ്കില് വളരെ നല്ലത്.
കണ്ണുകള്‍ക്ക് താഴെ ആന്റി ഏജനിംഗ് ക്രീം തേച്ചു കിടക്കുന്നതും നല്ലതാണ്. കണ്ണിനടിയില്‍ കറുപ്പുണ്ടെങ്കില്‍ ഇത് മാറ്റാനുള്ള ക്രീമുകള്‍ ലഭ്യമാണ്. ഇവ മിക്കവാറും കിടക്കാന്‍ നേരത്ത് പുരട്ടേണ്ടവയാണ്.
കിടക്കാന്‍ നേരം ആഴ്ചയില്‍ ഒരിക്കലെങ്കിലും ആവി പിടിക്കുന്നത് ഗുണം ചെയ്യും. അല്ലെങ്കില്‍ ഇളം ചൂടുള്ള വെള്ളം കൊണ്ട് മുഖം കഴുകുകയുമാകാം.
കിടക്കാന്‍ നേരം മുടിയുടെ കാര്യത്തിലും ശ്രദ്ധ വേണം. അഴുക്കായ മുടിയോടു കൂടി ഒരിക്കലും ഉറങ്ങാന്‍ കിടക്കരുത്. മുടി വൃത്തിയായി കഴുകിയ ശേഷം കിടക്കുക.
നനഞ്ഞ മുടി കെട്ടി വച്ചു കിടക്കരുത്. ഉണങ്ങിയ ശേഷം മാത്രം കെട്ടിവയ്ക്കുക. മുടി വല്ലാതെ മുറുക്കി കെട്ടി വയ്ക്കുകയുമരുത്. ഉച്ചിയില്‍ മുടി അധികം മുറുക്കമില്ലാതെ കെട്ടി വയ്ക്കാം.
മുടി ചീകി ജട മുഴുവന്‍ കളഞ്ഞതിന് ശേഷം കെട്ടിവയ്ക്കുക.
കിടക്കാന്‍ നേരം അല്പം വെളിച്ചെണ്ണ ചെറുചൂടോടെ തലയില്‍ മസാജ് ചെയ്ത് കിടക്കുന്നത് നല്ലതാണ്. വൈറ്റമിന്‍ ഇ ക്യാപ്സൂളുകള് വാങ്ങി ഇവയിലെ ഓയിലുപയോഗിച്ചും മസാജ് ചെയ്യാം.



Click it and Unblock the Notifications
