Latest Updates
-
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ!
ചില ചര്മത്തെറ്റുകള്

കണ്തടങ്ങള് തൂങ്ങുന്നതാണ് പ്രായമാകുന്നതിന്റെ പ്രധാന ലക്ഷണം. ചിലപ്പോള്‍ ചെറുപ്പക്കാരിയും ഇത് കാണാറുണ്ട്. കകണ്ണിനടിയിലെ ചര്‍മം പിടിച്ചു താഴേക്കു വലിക്കുന്നത് ഇതിനൊരു കാരണമാകാം. ചിലപ്പോള്‍ കണ്ണെഴുതാനും കണ്ണില്‍ വീണ കരടു കളയാനുമെല്ലാം ഇങ്ങനെ ചെയ്യാറുണ്ട്. കണ്‍തടങ്ങളിലെ ചര്‍മം വളരെ നേര്‍ത്തതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ ചര്‍മം താഴേക്കു തൂങ്ങുകയാണ് ചെയ്യുന്നത്. ചര്‍മത്തില്‍ ചുളിവു വീഴാനും ഇത് കാരണമാകുന്നു.
രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ മുഖം കഴുകാറില്ലേ, ഇതും സൗന്ദര്യസംരക്ഷണത്തില്‍ പ്രധാനമാണ്. കാരണം രാത്രി ഉറക്കത്തില്‍ ചര്‍മത്തിന്റെ ഗ്രന്ഥികളില്‍ നിന്നും ദ്രാവകങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട്. ഇവ കഴുകിക്കളയുക പ്രധാനം. മുഖം കഴുകാതെ ക്രീമുകളും മറ്റും തേച്ചാല്‍ ഗുണമുണ്ടായെന്നും വരില്ല. രാത്രിയില്‍ ക്രീം പുരട്ടുന്ന ശീലമുണ്ടെങ്കില്‍ ഇതും രാവിലെ കഴുകിക്കളയേണ്ടത് പ്രധാനം. രാത്രി കിടക്കാന്‍ നേരത്തും മുഖം കഴുകേണ്ടത് പ്രധാനം.
വര്‍ഷം മുഴുവനും ഒരേ തരം ക്രീമുകളും ലോഷനുകളും ചര്‍മത്തില്‍ ഉപയോഗിക്കുന്ന രീതിയാണ് പലര്‍ക്കും ഉള്ളത്. ഇത് തികച്ചും തെറ്റായ ശീലമാണ്. കാരണം കാലാവസ്ഥക്കു ചേര്‍ന്ന വിധത്തിലാണ് ഇവ ഉപയോഗിക്കേണ്ടത്. ഉദാഹരണത്തിന് മഞ്ഞുകാലത്ത് മുഖത്തിന് കൂടുതല്‍ മോയിസ്ചറൈസര്‍ ഉള്ള ക്രീമുകള്‍ വേണം. വരള്‍ച്ച തടയാന്‍ ഇത് പ്രധാനം. എന്നാല്‍ വല്ലാതെ വിയര്‍ക്കുന്ന വേനല്‍ക്കാലത്ത് ഇവയല്ല ഉപയോഗിക്കേണ്ടത്. വിയര്‍ക്കാത്ത തരം, അധികം കട്ടിയില്ലാത്ത ക്രീമുകള്‍ വേണം. ചര്‍മത്തിന്റെ ആരോഗ്യത്തിന് ഇത് വളരെ പ്രധാനമാണ്.
മുഖത്ത് പാടുകളോ കുരുക്കളോ ഉണ്ടെങ്കില്‍ അവിടെ അമര്‍ത്തി നോക്കുന്നതും എപ്പോഴും അവിടെത്തന്നെ പിടിക്കുന്നതും പൊതുവായ ശീലമാണ്. ഇതിന്മേലായിരിക്കും പിന്നെ കയ്യ്. ഇത് മുഖത്ത് പാടുകളും കരുവാളിപ്പും വരുത്താന്‍ ഇട വരുത്തും. മുഖക്കുരു അമര്‍ത്തി പൊട്ടിക്കുന്ന ശീലവും ചിലര്‍ക്കെങ്കിലുമുണ്ട്. ഇതും മുഖത്ത് സ്ഥിരമായ പാടു വരുത്തും. കൂടുതല്‍ മുഖക്കുരു വരാന്‍ ഇട വരുത്തുകയും ചെയ്യും.
മുകളില്‍ പറഞ്ഞ ശീലങ്ങള്‍ മാറ്റുകയാണ് ബുദ്ധി. അല്ലെങ്കില്‍ നാം തന്നെ നമ്മുടെ ചര്‍മത്തെ കേടു വരുത്തുകയാവും ഫലം.



Click it and Unblock the Notifications
