Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
വിയര്‍ക്കാതെയും മേക്കപ്പാവാം

ചൂടുള്ള കാലാവസ്ഥയായതു കൊണ്ട് എപ്പോഴും മുഖം കഴുകാന്‍ തോന്നുന്നത് സ്വാഭാവികം. എന്നാല്‍ ഇത് ചര്‍മത്തിലെ ഈര്‍പ്പം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ഏതെങ്കിലും ഡീപ് ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം രണ്ടുതവണം കഴുകാം. പിന്നീടു വേണമെങ്കില്‍ ഈര്‍പ്പമുള്ള ഫേഷ്യല്‍ ടിഷ്യൂ പേപ്പര്‍ ഉപയോഗിക്കാം.
വേനല്‍ക്കാലത്ത് വാട്ടര്‍ ബേസ് മോയിസ്ചറൈസര്‍ ഉപയോഗിക്കുക. അധികം കട്ടിയില്ലാത്ത, ചര്‍മത്തിന് എളുപ്പം വലിച്ചെടുക്കാന്‍ സാധിക്കുന്ന മോയിസ്ചറൈസറായിരിക്കണം. എസ്പിഎഫ് 25 ഉള്ള സണ്‍സ്ക്രീന്‍ ലോഷന്‍ മുഖത്തു പുരട്ടുന്നത് സണ്‍ടാന്‍ തടയാന്‍ സഹായിക്കും.
മേക്കപ്പില്‍ ആദ്യം വരുന്നത് ഫൗണ്ടേഷന് തന്നെയാണ്. ഫൗണ്ടേഷന് ക്രീം ഓയില്‍ ഫ്രീ ആയിരിക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ കൂടുതല്‍ വിയര്‍ക്കും. ഫൗണ്ടേഷന് തേക്കുന്നതിനു മുന്‍പ് ഐസ് ക്യൂബ് കൊണ്ട് മുഖം മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് ചര്‍മസുഷിരങ്ങളില്‍ നിന്ന് കൂടുതല്‍ വിയര്‍പ്പു വരുന്നതിനെ തടയും.
കണ്ണിന്റെ മേക്കപ്പിലും ശ്രദ്ധിക്കണം. ഓയില്‍, വാട്ടര്‍ ബേസ് കണ്മഷിയോ ഐലൈനറോ മസ്കാരയോ ഉപയോഗിക്കരുത്. ഇത് വിയര്‍ത്താല്‍ കണ്മഷി പരക്കാന്‍ ഇടവരുത്തും. കണ്ണിന് അധികം മേക്കപ്പും വേണ്ട. കണ്പോളയുടെ താഴത്തെ ഭാഗത്ത് ഐലൈനര്‍ കൊണ്ടെഴുതിയാല്‍ തന്നെ കണ്ണുകളെ എടുത്തു കാണിക്കും. അധികം കടുത്ത നിറത്തിലുള്ള കണ്മഷിയും വേണ്ട.
കവിളില്‍ കടുത്ത നിറത്തിലും തിളങ്ങുന്നതുമായ റൂഷ് ഇടുന്നതും വേനല്‍ക്കാലത്ത് ഒഴിവാക്കണം. ഇത് മുഖത്തെ വല്ലാതെ ഈര്‍പ്പരഹിതമാക്കും. മേക്കപ്പ് തന്നെ വരണ്ടുപോവുകയും ചെയ്യും. ഷിമ്മറുള്ള കോംപാക്ട് പൗഡര്‍ മാത്രമുപയോഗിച്ചാലും മതി.
ലിപ്സ്റ്റിക്കും കടുത്ത നിറത്തിലുള്ളത് ഒഴിവാക്കുക. ലിപ്ഗ്ലോ ഉപയോഗിക്കുന്നത് ചുണ്ടുകള്‍ വരളുന്നത് തടയും. നേരിയ നിറങ്ങളോടു കൂടിയ ലിപ്ഗ്ലോയും ഇപ്പോള്‍ ലഭ്യമാണ്. ലിപ്സ്റ്റിക് വേണ്ടെന്നുള്ളവര്‍ക്ക് ഇത് ഉപയോഗിക്കാം.
ലളിതമായ മേക്കപ്പിടാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മേക്കപ്പിട്ട് മുഖം അമര്ത്തിത്തുടക്കരുത്. ഇത് മേക്കപ്പ മാത്രമല്ലാ, ചര്‍മത്തെയും കേടു വരുത്തും.



Click it and Unblock the Notifications
