Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
മുള്‍ത്താണി മിട്ടി മുടിക്കും ചര്‍മത്തിനും

ചര്‍മത്തിളക്കം കൂട്ടാന്‍ മുള്‍ത്താണി മിട്ടി വളരെ നല്ലതാണ്. ചര്‍മാരോഗ്യത്തിനും ഇത് ഏറെ ഗുണം ചെയ്യും. മുഖക്കുരു, മുഖത്തെ പാടുകള്‍ എന്നിവയകറ്റാനും ഇത് നല്ലതാണ്. ഇവയ്ക്ക് പുറമെ ബ്ലാക്, വൈറ്റ് ഹെഡ്സ് നീക്കാനും മുള്‍ത്താണിമിട്ടി സഹായിക്കും. ചര്‍മത്തിലെ വിഷാംശം പുറത്തു കളയുന്നതു വഴിയാണ് ഇത് സാധ്യമാകുന്നത്.
ചര്‍മത്തിനുണ്ടാകുന്ന അലര്‍ജി മാറ്റുന്നതിനും മുള്‍ത്താണി മിട്ടി നല്ലതാണ്. മുഖം വീര്‍ക്കുക, ചുവന്നു തടിക്കുക തുടങ്ങിയ പ്രശ്നങ്ങളുള്ളവര്‍ മുള്‍ത്താണി മിട്ടി പുരട്ടുന്നത് നല്ലതാണ്. ഇത് പനിനീരില്‍ ചാലിച്ച് പുരട്ടുന്നതാണ് ഏറ്റവും നല്ലത്. മുഖത്തിന് നല്ല കുളിര്‍മ അനുഭവപ്പെടുകയും ചെയ്യും.
ചര്‍മത്തിന് മാത്രമല്ലാ, മുടിക്കുള്ള നല്ലൊരു രക്ഷ കൂടിയാണ് മുള്‍ത്താണി മിട്ടി. മുടികൊഴിച്ചില്‍ തടയാന്‍ ഇത് സഹായിക്കും. മുള്‍ത്താണി മിട്ടി തലയില്‍ പുരട്ടുന്നത് നല്ലതാണ്. ഇത് പനിനീരിലോ വെള്ളത്തിലോ ചാലിച്ച് മുടിയില്‍ പുരട്ടുക. ഉണങ്ങിയ ശേഷം കഴുകിക്കളയാം. മുടി പൊട്ടാതിരിക്കാന്‍ സൂക്ഷിച്ചു കഴുകണം.
വല്ലാതെ വരണ്ട മുടിയുള്ളവര്‍ മുടിയില്‍ അല്പം എണ്ണ പുരട്ടിയ ശേഷം ഈ പേസ്റ്റ് തേക്കുന്നതാണ് നല്ലത്. ഉണങ്ങിയ ശേഷം കഴുകിക്കളയാം. തലയിലെ അഴുക്കു വലിച്ചെടുക്കാനും മുടി വൃത്തിയാക്കാനും മുടിയിഴകള്‍ക്ക് ശക്തി നല്‍കാനും ഇത് സഹായിക്കും.



Click it and Unblock the Notifications
