Latest Updates
-
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ഇങ്ങനെ നോക്കാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യ യോഗം: നിങ്ങളുടെ രാശിയിൽ എന്ത് മാറ്റങ്ങൾ സംഭവിക്കും? -
വീട്ടിൽ ഐശ്വര്യം നിറയാൻ പൂജമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സെപ്റ്റംബർ 15 രവിയോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ, രാഹുകാലം ഒഴിവാക്കാം! -
മഴയും ഈർപ്പവും ചർമ്മത്തെ തകർക്കുന്നുണ്ടോ? ചൊറിച്ചിലും കുരുക്കളും അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
രാത്രി 7:30-ന് അത്താഴം! വരലക്ഷ്മി ശരത്കുമാറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; നേരത്തെ കഴിച്ചാൽ തടി കുറയുമോ? -
2026 സെപ്റ്റംബർ 15: ഇന്നത്തെ ഭദ്രകാൾ സമയം അറിയാമോ? ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം; ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കൂ! -
2026 കന്നി സംക്രാന്തി: വിശ്വകർമ്മ പൂജയും പുണ്യകാല സമയവും; അറിയേണ്ടതെല്ലാം ഇവിടെ -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം ഇന്ന്; 12 രാശിക്കാർക്കും കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ
ചര്‍മത്തിനും മുടിയ്ക്കും പനിനീര് സുഗന്ധം

പനീനീര് പുറത്തു നിന്ന് വാങ്ങണമെന്നില്ല. വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ.
ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക. ഇതിലേക്ക് റോസാപ്പൂ ഇതളുകള്‍ ഇടുക. ഇത് അടച്ചു വച്ച് തണുക്കാന്‍ അനുവദിക്കുക. പിന്നീട് ഇത് ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക. തണുത്ത ശേഷം പുറത്തെടുത്ത് റോസാപ്പൂവിതളുകള്‍ പിഴിഞ്ഞുമാറ്റി കുപ്പിയില്‍ അടച്ചു വച്ച് ഉപയോഗിക്കാം.
ചര്‍മത്തില്‍ ഇത് ഉപയോഗിക്കാനും എളുപ്പമാണ്. ഒരു കഷ്ണം പഞ്ഞി റോസ് വാട്ടറില്‍ മുക്കി മുഖം തുടയ്ക്കാം. ചര്‍മം വൃത്തിയാകും. ചര്‍മസുഷിരങ്ങള്‍ തുറക്കും.
പനീനീര് മുള്‍ത്താണി മിട്ടിയില്‍ ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് ചര്‍മം തിളങ്ങാന്‍ സഹായിക്കും. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയാം.
ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് അതില്‍ പനിനീര് ചേര്‍ത്ത് മുഖത്തിട്ടാല്‍ ചര്‍മം തിളങ്ങും, നിറം വയ്ക്കുകയും ചെയ്യും.
കുളിയ്ക്കുന്ന വെള്ളത്തില്‍ അല്പം പനിനീര് ചേര്‍ത്താല്‍ വിയര്‍പ്പുമണം അകലും. ദേഹത്തിന് സുഗന്ധവും കുളിര്‍മയും ലഭിക്കുകയും ചെയ്യും.
ചര്‍മത്തിന് മാത്രമല്ലാ, മുടിയ്ക്കും പനിനീര് നല്ലതാണ്. മുടിയ്ക്കുള്ള കണ്ടീഷണറായി പനിനീര് ഉപയോഗിക്കാം. ഇത് മുടിയ്ക്ക് തിളക്കം നല്‍കുകയും മുടി മൃദുവാക്കുകയും ചെയ്യും.
മുടി കഴുകുന്ന വെള്ളത്തില്‍ അല്പം പനിനീര് ചേര്‍ക്കുന്നത് നല്ലതാണ്. മുടി തിളങ്ങാന്‍ ഇത് സഹായിക്കും.
ഒലീവ് ഓയില്‍ പനിനീരുമായി ചേര്‍ത്ത് മുടിയില്‍ മസാജ് ചെയ്യുന്നത് മുടി വളര്‍ച്ചക്ക് നല്ലതാണ്.



Click it and Unblock the Notifications
