Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
സുന്ദരിയാകാന്‍ ചര്മരഹസ്യമറിയൂ

നല്ല ചര്‍മത്തിനുള്ള പരസ്യമായ ഒരു രഹസ്യമാണ് വെള്ളം. ധാരാളം വെള്ളം കുടിയ്ക്കുകയെന്നത് വളരെ പ്രധാനം. ചര്‍മസുഷിരങ്ങള്‍ തുറക്കാനും മൃതകോശങ്ങള്‍ അകറ്റാനും ഇത് വളരെ പ്രധാനമാണ്.
മേയ്ക്കപ്പ് നീക്കാതെ ഉറങ്ങരുത്. എത്ര മേന്മയുള്ള ക്രീമാണെങ്കിലും ഇവ ചര്‍മത്തിന് നല്ലതല്ല. ചര്‍മത്തിന് ശുദ്ധവായു ലഭിക്കേണ്ടത് സൗന്ദര്യത്തിന് അത്യാവശ്യമാണ്. മേക്കപ്പ് ഇതിന് തടസവും. രാത്രിയെങ്കിലും ചര്‍മത്തില്‍ വായുസഞ്ചാരമുണ്ടാകണം.
സൂര്യനില്‍ നിന്ന് ചര്‍മത്തെ കാത്തുരക്ഷിക്കേണ്ടത് വളരെ പ്രധാനം. പുറത്തിറങ്ങുമ്പോള്‍ എപ്പോഴും സണ്‍സ്ക്രീന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ചര്‍മത്തില്‍ കരുവാളിപ്പുണ്ടാക്കാനും ചുളിവുകളുണ്ടാക്കാനും വെയിലിനും ചൂടിനുംകഴിയും. സണ്‍സ്ക്രീണ്‍ ചര്‍മത്തിന് ഒരു പരിചയായി പ്രവര്‍ത്തിക്കുന്നു. അവോബെന്സോള്, സിങ്ക് ഓക്സൈഡ്, ടൈറ്റാനിയം ഡയോക്സൈഡ് തുടങ്ങിയ അടങ്ങിയ, എസ്പിഎഫ് 30(സണ്‍ പ്രൊട്ടക്ക്ഷന് ഫോര്‍മുല) ന് മേലെയുള്ള സണ്‍സ്ക്രീന്‍ ക്രീമുകള്‍ ഉപയോഗിക്കണം.
നല്ല സൗന്ദര്യത്തിന് ഉറക്കം പ്രധാനം. ബ്യൂട്ടി സ്ലീപ്പ് എന്നു വേണമെങ്കില്‍ പറയാം. ഉറങ്ങുമ്പോള്‍ ചര്മകോശങ്ങള്ക്കും വിശ്രമം ലഭിയ്ക്കുന്നു. ചര്‍മത്തിലെ വിഷാംശങ്ങളെല്ലാം വിശ്രമിക്കുമ്പോള്‍ പുറന്തള്ളപ്പെടുന്നു. ഉറങ്ങി എഴുന്നേല്ക്കുമ്പോള് ശരീരത്തിന് ഉന്മേഷം ലഭിക്കുന്നതു പോലെ ചര്മകോശങ്ങള്ക്കും ഉന്മേഷം ലഭിക്കും.
ചര്‍മത്തില്‍ ഉപയോഗിക്കുന്ന ഏതു സൗന്ദര്യവര്‍ദ്ധക വസ്തുക്കളും നല്ല നിലവാരമുള്ളവയാകാന് ശ്രദ്ധിക്കണം. ഗുണക്കുറവുള്ള ഉല്പന്നങ്ങള് ചര്‍മത്തിന് ദോഷം ചെയ്യുമെന്നും ഓര്‍ക്കുക.



Click it and Unblock the Notifications
