Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
സൗന്ദര്യത്തിന് ഉറക്കവും പ്രധാനം

ദിവസവും ഏഴു മണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കില്‍ പ്രായക്കൂടുതല്‍ തോന്നിക്കും. യാത്ര കാരണമോ ജോലിത്തിരക്കു കാരണമോ ഉറക്കം ശരിയാവാതെ വന്നാല്‍ കണ്ണിനും ചുണ്ടിനും ചുറ്റും ചുളിവുകള്‍ കാണാന്‍ സാധിക്കും. ഉറക്കക്കുറവ് പ്രായത്തെ ബാധിക്കുന്നതിന്റെ പ്രധാന ലക്ഷണമാണിത്.
കണ്ണുകള്‍ ആത്മാവിലേക്കുള്ള ജനലുകളാണെന്നു പറയാറുണ്ട്. ഉറക്കക്കുറവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും കണ്ണുകളുടെ സൗന്ദര്യത്തെയായിക്കും. കണ്‍തടങ്ങളിലെ കറുപ്പിന് പ്രധാന കാരണം ഉറക്കക്കുറവാണ്. കണ്ണുകള്‍ വീര്ത്തുതൂങ്ങിയിരിക്കുന്നത് മറ്റൊരു അഭംഗിയും.
ഉറക്കക്കുറവ് ചര്‍മത്തെ തളര്‍ത്തും. ചര്‍മം നിറം കെട്ട്, കരുവാളിച്ചു കാണപ്പെടും. നല്ലൊരു ഉറക്കം ഈ പ്രശ്നത്തിനുള്ള പരിഹാരവുമാകും.
ചര്‍മത്തിന്റെ വരള്‍ച്ച അകറ്റാന്‍ ഓയില്‍ ബാലന്‍സ് അത്യാവശ്യമാണ്. ഉറങ്ങുന്ന സമയത്ത് ചര്‍മത്തിന്റെ സ്വഭാവിക സംരക്ഷണത്തിനുള്ള എണ്ണ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് ചര്‍മത്തെ മൃദുവാക്കും. ഉറക്കക്കുറവാകട്ടെ, ചര്‍മത്തെ വരണ്ടതാക്കുകയും ചെയ്യും. ഇത് പ്രായക്കൂടുതലും തോന്നിക്കും.
ഹോര്‍മോണ്‍ പ്രശ്നങ്ങളും തലവേദനയും ഉറക്കക്കുറവ് ഉണ്ടാക്കുന്നുണ്ട്. ഇത് സൗന്ദര്യത്തെ ബാധിക്കുന്ന കാര്യങ്ങളാണ്. ഉറക്കക്കുറവ് സ്ട്രെസ് ഹോര്‍മോണ്‍ ഉല്പാദിപ്പിക്കുന്നു. ടെന്‍ഷനും സ്ട്രെസും സ്വാഭാവിക സൗന്ദര്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്.
സൗന്ദര്യത്തിന് സംരക്ഷണം മാത്രം പോരാ, ഉറക്കവും പ്രധാനമാണെന്ന് മനസിലായില്ലേ.



Click it and Unblock the Notifications
