Latest Updates
-
ഇന്ന് രാത്രി അപൂർവ്വ യോഗം: സർവ്വാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗങ്ങൾ ഒന്നിച്ചെത്തുന്നു; അറിയേണ്ടതെല്ലാം -
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യയോഗം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയേണ്ടതെല്ലാം -
മഴക്കാലത്ത് ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും? ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
സെപ്റ്റംബർ 18-ന് ലക്ഷ്മി യോഗമുണ്ടോ? സത്യം ഇതാണ്, ഒപ്പം ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങളും -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളരുത്! പ്രസവാനന്തരം ആരോഗ്യത്തോടെ തടി കുറയ്ക്കാൻ ഈ ശാസ്ത്രീയ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: സർവാർത്ഥ സിദ്ധി യോഗത്തിൽ ഭാഗ്യം തെളിയുമോ? 12 രാശിക്കാർക്കും അറിയേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 16 രാശിഫലം: ഇന്ന് ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവ, സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങുന്നു -
സെപ്റ്റംബർ 16 നക്ഷത്രഫലം: വിശാഖം - അനിഴം മാറ്റം, നിങ്ങളുടെ രാശിയിൽ ഇന്ന് ഭാഗ്യമുണ്ടോ? -
15 സെപ്റ്റംബർ രാശിഫലം: ഇന്നത്തെ ഭാഗ്യനിറവും രാശികളുടെ പ്രത്യേകതകളും അറിയാം
ചര്‍മസൗന്ദര്യത്തിന് ആല്‍ക്കഹോള്‍ ഫേഷ്യല്‍

ഫേഷ്യലിനാണ് പ്രധാനമായും ആര്‍ക്കഹോള്‍ ഉപയോഗിക്കുന്നത്. മാത്രവുമല്ലാ, മിക്കവാറും ഫേഷ്യല്‍ ടോണറുകളില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുമുണ്ട്. ചില പ്രധാന ആര്‍ക്കഹോള്‍ ഫേഷ്യലുകളെ പറ്റി അറിയൂ.
മദ്യങ്ങളുടെ കൂട്ടത്തില്‍ ഷാംപെയ്നാണ് ഏറ്റവും വില കൂടുതല്‍ എന്നു പറയാം. ഈ ഷാംപെയ്ന്‍ ഉപയോഗിച്ചുള്ള ഫേഷ്യലാണ് ഷാംപെയ്ന്‍ ഫേഷ്യല്‍ എന്ന് അറിയപ്പെടുന്നത്. മുഖത്തെ ചുളിവുകള്‍ മാറ്റുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഷാംപെയ്ന്‍ ഫേഷ്യല്‍ എന്നു പറയാം. മുന്തിരി കൊണ്ടുണ്ടാക്കുന്നതാണ് ഷാംപെയ്ന്‍ എന്നുള്ളതാണ് ഈ ഫേഷ്യലിന് പുറകിലുള്ള ശാസ്ത്രം. ഷാംപെയ്നും ചോക്ലേറ്റും കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്ന പീലിംഗ് മിശ്രിതവും ചര്‍മത്തിന് വളരെയേറെ ഫലം ചെയ്യും.
ആല്‍ക്കഹോള്‍ ഉപയോഗിച്ചുള്ള ഫേഷ്യലുകളില്‍ ഏറ്റവും പ്രചാരമേറിയത് വൈന്‍ ഫേഷ്യലാണ്. ചര്‍മത്തിന് റിലാക്സേഷന് കിട്ടുന്നുവെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വൈന്‍ കറ്റാര്‍വാഴയുടെ ജെല്ലുമായി ചേര്‍ത്ത് മുഖത്തിടുന്നതും നല്ലതാണ്. മുഖം വൃത്തിയാവുകയും ചര്‍മം തിളങ്ങുകയും ചെയ്യും.
ബിയര്‍ മുടിയ്ക്കു മാത്രമല്ലാ, ചര്‍മത്തിനും നല്ലതാണ്. രണ്ടു സ്പൂണ്‍ ബിയര്‍ തേനും ഒരല്പം വിനെഗറുമായി ചേര്‍ത്ത് മുഖത്തിട്ടാല്‍ മുഖം തിളങ്ങും. വരണ്ട ചര്‍മത്തിന് പറ്റിയ ഒരു ഫേഷ്യല്‍ കൂടിയാണ് ഇത്.
വോഡ്ക ഉപയോഗിച്ചും ചര്‍മസംരക്ഷണത്തിനുള്ള മിശ്രിതമുണ്ടാക്കാം. ഇതിനായി അല്പം മിന്റ് ടീ, റോസ് ടീ എന്നിവ ഉണ്ടാക്കണം. ഇവ അല്പം വീതം എടുത്ത് ഇതിലേക്ക് രണ്ടു സ്പൂണ്‍ വോഡ്കയും അല്പം ചെറുനാരങ്ങാനീരും ചേര്‍ത്ത് ഫ്രീസറില്‍ വച്ച ഐസാക്കുക. ഈ ഐസ് ക്യൂബ് കൊണ്ട് മുഖം മസാജ് ചെയ്യാം. ചര്‍മത്തിന്റെ ചുളിവ് മാറ്റുന്നതിനും അതുവഴി പ്രായക്കുറവ് തോന്നിക്കുന്നതിനും ഇത് വളരെ നല്ലതാണ്.
മദ്യം കൊണ്ട് സൗന്ദര്യം കുറയുകയും ഒപ്പം കൂടുകയും ചെയ്യുമെന്ന് മനസിലായില്ലേ.



Click it and Unblock the Notifications
