Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പിഗ്മെന്റേഷന് നാടന്‍ ചികിത്സ

പിഗ്മെന്റേഷന് വൈദ്യശാസ്ത്രത്തില്‍ ചികിത്സയുണ്ട്. വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുമുണ്ട്. തേനും പാലും കലര്‍ത്തി മുഖത്തു തേയ്ക്കുന്നത് ഇതില്‍ പ്രധാനം. പാലിലെ ലാക്റ്റിക് ആസിഡ് ചര്‍മത്തിലെ കറുത്ത കുത്തുകളുടെ നിറം കുറയ്ക്കും.
വെള്ളരിക്ക, ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയുടെ ജ്യൂസ് മുഖത്തു പുരട്ടുന്നത് ഹൈപ്പര്‍ പിഗ്മെന്റേഷന് പറ്റിയ നല്ല ചികിത്സയാണ്. ഇവയിലെ വൈറ്റമിന്‍ ഇ പിഗ്മെന്റേഷന് പറ്റിയ ചികിത്സയാണ്.
ബട്ടര്‍ ഫ്രൂട്ട് അഥവാ അവോക്കാഡോയിലും വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തുടച്ച് പുരട്ടുന്നത് പിഗ്മേന്റേഷന്‍ തടയും. ഇതില്‍ അല്പം പാല് ചേര്‍ക്കുന്നത് കൂടുതല്‍ നന്നായിരിക്കും.
ബദാമിലും വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ബദാം പാലില്‍ കുതിര്‍ത്ത് അരച്ച് മുഖത്തു തേയ്ക്കാം. ഉണങ്ങിക്കഴിയുമ്പോള്‍ കഴുകാം.
ഓട്സ് പൊടിച്ച് പാലില്‍ കലക്കി മുഖത്തു തേയ്ക്കുന്നതും ഗുണം ചെയ്യും. അല്പം തേന്‍ ചേര്‍ക്കുന്നത് നിറം വര്‍ദ്ധിക്കാനും ചര്‍മം മൃദുവാകാനും സഹായിക്കും.
ഓറഞ്ച് പീലും പിഗ്മെന്റേഷന് പറ്റിയ ചികിത്സയാണ്. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് പാലിലോ തൈരിലോ തേച്ച് മുഖത്തിടാം. പിഗ്മെന്റേഷന് മാറുമെന്നു മാത്രമല്ലാ, മുഖചര്‍മത്തിന് നിറവും ലഭിക്കും.
വൈറ്റമിന്‍ ഇ ക്യാപ്സൂളുകള് വാങ്ങുവാന്‍ കിട്ടും. ഇവ പൊട്ടിച്ച് മുഖത്തു തേയ്ക്കുന്നതും നല്ലതാണ്.



Click it and Unblock the Notifications
