Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വേനല്‍ക്കാലത്ത് ഫ്രൂട്സ് ഫേസ്മാസ്ക്

വേനലിന് മുഖത്തിനും വേണം കുളിര്‍മ. കുക്കുമ്പര്‍ ഫേസ് മാസ്ക് ഉപയോഗിച്ചു നോക്കൂ. കുക്കുമ്പര്‍ മിക്സിയില്‍ അടിച്ച്
പനിനീരു ചേര്‍ത്ത് മുഖത്തിടാം. വരണ്ട ചര്‍മമുള്ളവരാണെങ്കില്‍ അല്പം ഗ്ലിസറിനും ചേര്‍ക്കാം. കുക്കുമ്പറിന് പകരമായി വെള്ളരിക്കയും ഉപയോഗിക്കാം.
സ്ട്രോബെറി ലഭിക്കുന്ന കാലം കൂടിയാണ്. ഇത് മുഖത്തെ സണ്‍ടാന്‍ കുറയ്ക്കാന്‍ വളരെ നല്ലതാണ്. സ്ട്രോബെറി ഉടച്ച് അതില്‍ ഒരു തുള്ളി ഒലീവ് ഓയില്‍, പനിനീര്, പഞ്ചസാര എന്നിവ ചേര്‍ത്ത് മുഖത്തിടാം. വേണമെങ്കില്‍ പാലും ചേര്‍ക്കാം. മുഖം മൃദുവാകും, കരുവാളിപ്പ് മാറും.
സണ്‍ടാന്‍ കുറയ്ക്കാന്‍ പറ്റിയ എളുപ്പത്തിലുണ്ടാക്കാവുന്ന ഫേസ്മാസ്കാണ് തൈരും ചെറുനാരങ്ങാനീരും കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം. ഇത് മുഖത്തു പുരട്ടാം. കടലമാവിലും ഇത് ചേര്‍ത്ത് ഉപയോഗിക്കാം.
പപ്പായ ഉടച്ച് പാലും ചെറുനാരങ്ങാനീരും ചേര്‍ത്ത് മുഖത്തിട്ടാല്‍ ഏറെ നല്ലത്. വേണമെങ്കില്‍ പനിനീരും ചേര്‍ക്കാം. ഉണങ്ങിയ ശേഷം കഴുകിക്കളയാം.
തക്കാളി നീരോ പള്‍പ്പോ മുഖത്തു പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് ആദ്യം അല്പം പാല് കൊണ്ട് തുടച്ചുകളയുക. പിന്നീട് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകാം.
ഇത്തരം മാര്ഗങ്ങല് ഉപയോഗിച്ചു നോക്കൂ. നിങ്ങളുടെ ചര്‍മത്തെ തോല്പിക്കാന് സൂര്യന് കഴിയില്ല, തീര്‍ച്ച.



Click it and Unblock the Notifications
