Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ചര്‍മം രക്ഷിക്കാനും ഭക്ഷണം

ഗ്രീന്‍ ടീയിലെ ആന്റി ഓക്സിഡന്റുകള്‍ ചര്‍മരോഗം തടയാനുള്ള ഒന്നാന്തരം ഔഷധമാണ്. കോശപാളിക്ക് രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന ഒരു കവചമായി ആന്റി ഓക്സിഡന്റുകള്‍ പ്രവര്‍ത്തിക്കുന്നു. സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാനും ഗ്രീന്‍ ടീ നല്ലതാണ്. ഇത് സ്കിന്‍ ക്യാന്‍സര്‍ തടയുന്നതിനും സഹായകമാണ്. വൈറ്റമിന്‍ സി, കെ, ഡി എന്നിവ അടങ്ങിയിരിക്കുന്നതു കൊണ്ട് ഗ്രീന്‍ ടീ മിക്കവാറും ചര്‍മരോഗങ്ങളെ തടുത്തു നിര്‍ത്തും.
ബ്ലൂ ബെറികളിലും ആന്റ്ി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയും ചര്‍മരോഗങ്ങളെ തടുക്കും. കോശങ്ങള്‍ നശിക്കുന്നത് തടയുന്നതിനും ബ്ലൂബെറി നല്ലതാണ്. ചര്‍മത്തിന് പ്രായം തോന്നാതിരിക്കാന്‍ സഹായിക്കുന്ന നല്ലൊന്നാന്തരം ഭക്ഷണമാണിത്.
ഏറ്റവും കൂടുതല്‍ പോഷകഗുണമുള്ള ഭക്ഷണസാധനങ്ങളുടെ കൂട്ടത്തിലാണ് ക്യാരറ്റിന്റെ സ്ഥാനം. ഇവയിലെ വൈറ്റമിന്‍ എ ചര്‍മം വരണ്ടുപോകുന്നതില്‍ നിന്ന് സംരക്ഷണം നല്‍കും. ക്യാരറ്റില്‍ വൈറ്റമിന്‍ പുറമെ ഫൈബര്‍, പൊട്ടാസ്യം, തയാമിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കും.
വെള്ളം ഭക്ഷണത്തേക്കാളുപരി ചര്‍മത്തിന്റെ ആവശ്യമാണെന്നു പറയാം. ചര്‍മം വരളാതിരിക്കാനും ചര്‍മകോശങ്ങള്‍ നശിച്ചു പോകാതിരിക്കാനും വെള്ളം അത്യാവശ്യമാണ്.
ഭക്ഷണകാര്യത്തില്‍ ശ്രദ്ധിച്ചാല്‍ മേക്കപ്പ് സാധനങ്ങള്‍ കൂടാതെ തന്നെ ചര്‍മത്തെ ഒരുപരിധി വരെ സംരക്ഷിക്കാന്‍ സാധിക്കും.



Click it and Unblock the Notifications
