Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സൗന്ദര്യത്തിന് ആയുര്വേദ വഴികള്

മുഖത്തെ ചുളിവുകള് മാറാന് ആയുര്വേദം നിര്ദേശിക്കുന്ന മാര്ഗമാണ് ആവണക്കെണ്ണ കൊണ്ടുള്ള മസാജ്. ചെറുചൂടുള്ള ആവണക്കെണ്ണ ഉപയോഗിക്കുന്നത് കൂടുതല് നല്ലത്.
പച്ചപ്പാലില് പഞ്ഞി മുക്കി മുഖത്തു തുടയ്ക്കുന്നത് ചര്മം വൃത്തിയാക്കുവാന് സഹായിക്കും. നല്ലൊരു ക്ലെന്സറിന്റെ ഗുണമാണ് ഇത് ചെയ്യുന്നത്.
തൈരില് ചെറുനാരങ്ങാനീര്, ഓറഞ്ച് നീര് എന്നിവ ചേര്ത്താല് പ്രകൃതിദത്ത മോയിസ്ചറൈസറായി. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള് നനഞ്ഞ തുണി കൊണ്ട് തുടച്ചുകളയാം.
പാല്പ്പാടയില് തേന് ചേര്ത്താല് സ്കിന് കണ്ടീഷണറായി. ഇത് പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുകയും ചെയ്യാം.
പിഗ്മെന്റേഷന് പ്രശ്നങ്ങള്ക്ക് ഉരുളക്കിഴങ്ങ് നല്ലൊരു പ്രതിവിധിയാണ്. ഉരുളക്കിഴങ്ങ് മുറിച്ച് പിഗ്മെന്റേഷനുള്ള ഭാഗത്ത് മസാജ് ചെയ്യുക. കുത്തുകളും കുറയും, ചര്മത്തിന് നിറം വയ്ക്കുകയും ചെയ്യും.
ചന്ദനപ്പൊടി, മഞ്ഞള്പ്പൊടി, പാല് എന്നിവ കൂട്ടിച്ചേര്ത്ത് നല്ലൊന്നാന്തരം ഫേസ് മാസ്കായി ഉപയോഗിക്കാം. ഇത് ഉണങ്ങിക്കഴിയുമ്പോള് കഴുകിക്കളയാം.
ഓറഞ്ച് ജ്യൂസ് മുഖത്തു തേയ്ക്കുന്നത് നിറം വര്ദ്ധിക്കാന് സഹായിക്കും.
എള്ളെണ്ണയില് ഗോതമ്പുപൊടിയും മഞ്ഞള്പ്പൊടിയും കലര്ത്തി പുരട്ടിയാല് മുഖത്തെ രോമങ്ങള് നീക്കം ചെയ്യാം.
ആയുര്വേദ വഴിയനുസരിച്ച് സണ്സ്ക്രീന് ലോഷനും ഉണ്ടാക്കാം. ഇതിനായി പനിനീര്, ഗ്ലിസറിന്, വെള്ളരിക്കാനീര് എന്നിവ സമാസമം എടുത്ത് ഫ്രിഡ്ജില് വച്ചു തണുപ്പിക്കുക. വെയിലിലേക്കിറങ്ങുന്നതിന് മുന്പ് ഇത് പുരട്ടാം. പനിനീരും നാരങ്ങാനീരും കുക്കുമ്പര് ജ്യൂസും കലര്ത്തി പുരട്ടിയാല് മുഖത്തെ പാടുകളും മാറിക്കിട്ടും.
ക്യാരറ്റ് അരച്ച് തേന് ചേര്ത്ത് മുഖത്തു പുരട്ടുന്നതും ആയുര്വേദപ്രകാരം നിറം വര്ദ്ധിക്കാന് സഹായിക്കും.



Click it and Unblock the Notifications
