Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
മുഖത്തെ ചുളിവുകള്‍ മാറ്റാം

മുഖത്തെ ചുളിവുകള്‍ മാറ്റുന്നതിന് സ്വന്തമായി ചെയ്യാവുന്ന ചില വഴികളുണ്ട്.
ധാരാളം വെള്ളം കുടിയ്ക്കുകയെന്നത് പ്രധാനമാണ്. ഇത് ചര്‍മത്തിന്റെ വരള്‍ച്ചയും അതുവഴി ചുളിവുകളും കുറയ്ക്കുന്നു. ഇതുപോലെ തന്നെ ഭക്ഷണവും പ്രധാനം. ഇലക്കറികള്‍, ബീന്‍സ്, ബെറികള്‍, ഓറഞ്ച് തുടങ്ങിയ ഭക്ഷണങ്ങള്‍ ചര്‍മത്തില്‍ ചുളിവു വരാതിരിക്കാന്‍ സഹായിക്കും.
വൈറ്റമിന്‍ ഇ ക്യാപ്സൂളുകള് പൊട്ടിച്ചൊഴിച്ച് അതില്‍ തൈര്, തേന്‍, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് ചുളിവുകള്‍ മാറാന്‍ നല്ലതാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒരേപോലെ ഉപയോഗിക്കാവുന്ന മാര്‍ഗമാണിത്.
ആപ്പിള്‍, പൈനാപ്പിള്‍, തക്കാളി എന്നിവയുടെ പള്‍പ്പ് മുഖത്തു പുരട്ടുന്നതും മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ നല്ലതാണ്.
ചെറുനാരങ്ങാനീരില് പഞ്ചസാര ചേര്‍ത്ത് മുഖത്തു മസാജ് ചെയ്യുന്നതും ചുളിവ് മാറാന്‍ സഹായിക്കും. ചെറുനാരങ്ങാനീരില് വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിന് ഗുണം ചെയ്യുന്നു. പഞ്ചസാരയിലെ ഗ്ലൈകോളിക് ആസിഡ് മൃതചര്‍മത്തെ അകറ്റാന്‍ സഹായിക്കും.
മുന്തിരി തൊലി നീക്കി മുഖത്ത് മസാജ് ചെയ്യുന്നതും ചുളിവകറ്റാന്‍ നല്ലതാണ്. മുട്ടവെള്ളയും ഈ ഗുണം നല്കുന്നു.
ആവണക്കെണ്ണ മുഖത്തു പുരട്ടി അല്പനേരം മസാജ് ചെയ്യുന്നതും ചര്‍മത്തിലെ ചുളിവകറ്റാന്‍ സഹായിക്കും.



Click it and Unblock the Notifications
