Latest Updates
-
മഴക്കാലത്ത് വീടിന്റെ മുൻവശം വൃത്തിയായി സൂക്ഷിക്കണോ? വാസ്തുവും ശുചിത്വവും ഒന്നിച്ച് കൊണ്ടുപോകാൻ ഈ വഴികൾ നോക്കൂ -
വിശ്വകർമ്മ പൂജ 16നോ 17നോ? ഓഫീസിലും കടയിലും ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്പുകൾ ശ്രദ്ധിക്കൂ -
ഇന്ന് രാത്രി അപൂർവ്വ യോഗം: സർവ്വാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗങ്ങൾ ഒന്നിച്ചെത്തുന്നു; അറിയേണ്ടതെല്ലാം -
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യയോഗം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയേണ്ടതെല്ലാം -
മഴക്കാലത്ത് ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും? ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
സെപ്റ്റംബർ 18-ന് ലക്ഷ്മി യോഗമുണ്ടോ? സത്യം ഇതാണ്, ഒപ്പം ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങളും -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളരുത്! പ്രസവാനന്തരം ആരോഗ്യത്തോടെ തടി കുറയ്ക്കാൻ ഈ ശാസ്ത്രീയ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: സർവാർത്ഥ സിദ്ധി യോഗത്തിൽ ഭാഗ്യം തെളിയുമോ? 12 രാശിക്കാർക്കും അറിയേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 16 രാശിഫലം: ഇന്ന് ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവ, സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങുന്നു
സ്വര്‍ണമണിഞ്ഞാല്‍ ചര്‍മം തൂങ്ങില്ല

ചര്‍മത്തിന്റെ ദൃഢത നിലനില്‍ത്താന്‍ സ്വര്‍ണം സഹായിക്കുന്നു. ഇത് ചര്‍മത്തിലെ ചുളിവുകളെ അകറ്റും. ചര്‍മത്തിനടിയിലെ മെലാനിന്‍ എന്ന വസ്തുവാണ് സൂര്യപ്രകാശമേല്ക്കുമ്പോള് കറുപ്പുനിറമുണ്ടാകാനും കറുത്ത കുത്തുകളുണ്ടാകാനും കാരണമാകുന്നത്. സ്വര്‍ണം മെലാനിന്റെ ഉല്പാദനം കുറയ്ക്കുന്നു. അങ്ങനെ കറുപ്പുനിറവും കുത്തുകളും കുറയ്ക്കുന്നു. സൂര്യാഘാതത്തിന്റെ ശക്തി കുറയ്ക്കുവാനും സ്വര്‍ണം നല്ലതാണ്.
കണ്ണിനടിയിലെ കറുത്ത നിറം കുറയ്ക്കാന്‍ സ്വര്‍ണം നല്ലതാണ്. അന്തരീക്ഷമലിനീകരണം ചര്‍മത്തെ ബാധിക്കുന്നത് കുറയ്ക്കാനും നിറം നല്‍കാനും സ്വര്‍ണം സഹായിക്കുന്നു.
ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ പുറന്തള്ളാന്‍ സഹായകമായ ലോഹമാണ് സ്വര്‍ണം. രക്തചംക്രമണം ശരിയായ രീതിയില്‍ നടക്കുവാനും സ്വര്‍ണം സഹായിക്കും.
ഗുണത്തോടൊപ്പം സ്വര്‍ണത്തിന് ദോഷഫലങ്ങളുമുണ്ട്. ശുദ്ധമല്ലാത്ത സ്വര്‍ണത്തില്‍ ചേര്‍ക്കുന്ന കാഡ്മിയം ഒരു വിഷമാണ്. ഇത് ചര്‍മത്തിന് നല്ലതല്ല. ചിലരില്‍ കാഡ്മിയം ചര്‍മത്തില്‍ അലര്‍ജിയുണ്ടാക്കും.
22 കാരററ്, 916 കെഡിഎം മാററുള്ള സ്വര്‍ണം വാങ്ങിയാല്‍ കാഡ്മിയത്തിന്റെ ദൂഷ്യഫലങ്ങള്‍ ഒഴിവാക്കാം. ഇവയില്‍ കാഡ്മിയം വിളക്കിച്ചേര്ത്തിരിക്കുന്നതു കൊണ്ട് ചര്‍മത്തിന് ദോഷം ചെയ്യുന്നില്ല. കാഡ്മിയം വിളക്കിച്ചേര്‍ത്ത സ്വര്‍ണം 91.6 ശതമാനം ശുദ്ധമാണ്. ഇതുകൊണ്ടാണ് ഇവയെ 916 കെഡിഎം സ്വര്‍ണമെന്നു പറയുന്നത്.



Click it and Unblock the Notifications
