Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സൗന്ദര്യസംരക്ഷണം അബദ്ധമാകുമ്പോള്..

മുടി കളര്‍ ചെയ്ത് ഭംഗിയാക്കുന്ന കാര്യത്തില്‍ ഇപ്പറഞ്ഞ അബദ്ധം ഒന്നാംസ്ഥാനത്താണ്. മറ്റുള്ളവരുടെ മുടിയുടെ നിറം കണ്ട് അതേ നിറം സ്വന്തം മുടിയിലും കൊടുക്കാന്‍ പൊതുവെ ഒരു പ്രവണതയുണ്ട്. പലര്‍ക്കും പലതരം ഹെയര്‍ കളറുകളാണ് ചേരുക എന്ന യാഥാര്‍ത്ഥ്യം മിക്കവാറുംപേര്‍ ഓര്‍ക്കാറില്ല. അതുപോലെയാണ് മുടി നീട്ടുന്ന കാര്യവും. ചിലര്‍ക്ക് മുടി നീട്ടുന്നത് ചേരും. മറ്റു ചിലര്‍ക്കാവട്ടെ, ഇത് മുഖഭംഗി കളയുകയും ചെയ്യും.
വീട്ടില്‍ തന്നെ ബ്ലീച്ച് ചെയ്യുന്ന ശീലം പലര്‍ക്കുമുണ്ട്. കൃത്യഅളവില്‍ മിശ്രിതമെടുത്തില്ലെങ്കില് ചര്‍മം പൊള്ളാന്‍ മറ്റൊന്നും വേണ്ട. അതുപോലെ ഉപയോഗത്തീയതി കഴിഞ്ഞ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ദോഷം ചെയ്യും.
വീട്ടിലുണ്ടാക്കുന്ന ഫേഷ്യല്‍ മാസ്കുകള്‍ രാസവസ്തുക്കള്‍ ഇല്ലാത്തതിനാല്‍ സുരക്ഷിതമാണെന്നാണ് പൊതുവെ വിശ്വാസം. ഇത് സത്യമാണെങ്കിലും ചിലര്‍ക്ക് ചില വസ്തുക്കള്‍ അലര്‍ജിയുണ്ടാക്കും. ഇത് നോക്കി ഉപയോഗിക്കുന്നതാണ് നല്ലത്. ഇത്തരം അലര്‍ജികള്‍ മാറ്റാന്‍ തണുത്ത പാല് മുഖത്തു പുരട്ടുന്നത് നല്ലതാണ്.
ചിലര്‍ക്ക് നീന്തിയാലോ വെയിലു കൊണ്ടാലോ പെട്ടെന്ന് ടാന്‍ വരും. ഇത്തരം ടാന്‍ മാറുവാന്‍ ബേബി ഓയില്‍ ഈ ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്.
അതുപോലെ വാക്സിംഗ് തനിയെ ചെയ്യുന്നതും സൂക്ഷിച്ചു വേണം. അല്ലെങ്കില്‍ ചര്‍മം തന്നെ വൃത്തികേടാകും. അതുപോലെ ത്രെഡിംഗും നല്ല വൈദഗ്ധ്യമുണ്ടെങ്കില്‍ മാത്രം തനിയെ ചെയ്യുക.
സൗന്ദര്യത്തിന്റെ പേരില്‍ ഓരോ അബദ്ധങ്ങള്‍ ചെയ്തുവയ്ക്കണോ.



Click it and Unblock the Notifications
