Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
സൗന്ദര്യസംരക്ഷണം അടുക്കളയില്‍ നിന്ന്

പച്ചക്കറികളും ഫലവര്‍ഗങ്ങളും ബ്ലീച്ചിംഗിനും ഫേഷ്യലിനും ഉപയോഗിക്കുന്നു. ഇവ ഉപയോഗിച്ചാല്‍ ദോഷവശങ്ങളുണ്ടാകില്ലെന്നതും വാസ്തവം.
പാല്‍പ്പാടയും ചെറുനാരങ്ങാനീരും തക്കാളി നീരും തേനും കൂട്ടിച്ചേര്‍ത്ത് മുഖത്തിട്ടാല്‍ നിറം വര്‍ദ്ധിക്കും. കണ്ണിനു ചുറ്റുമുള്ള കറുപ്പു കുറയാന്‍ ചെറുനാരങ്ങ, തക്കാളി നീര് എന്നിവ ചേര്‍ത്ത മിശ്രിതം മതി.
വെള്ളരിക്കയുടെ നീരും നല്ലൊരു ബ്ലീച്ചിംഗ് ഏജന്റാണ്. ഇത് തനിയെ മുഖത്തു പുരട്ടുകയോ തേന്‍ ചേര്‍ത്ത് പുരട്ടുകയോ ആവാം.
തേന്‍, ഓട്സ് പൊടിച്ചത് എന്നിവ ചേര്‍ത്ത് മുഖത്തിടാനുള്ള നല്ല ഫേസ് പായ്ക്കുണ്ടാക്കാം. മുഖത്തിന് മാര്ദവമുണ്ടാകാന് ഇത് നല്ലതാണ്.
പാല്, തൈര് എന്നിവ സൗന്ദര്യസംരക്ഷണത്തിന് പറ്റിയ നല്ലൊന്നാന്തരം സാധനങ്ങളാണ്. ഇവ ഒന്നും ചേര്‍ക്കാതെ മുഖത്തു പുരട്ടിയാലും നല്ലതാണ്. പാല് നല്ല ക്ലെന്‍സറായി ഉപയോഗിക്കാം. പുളിയുള്ള തൈര് ബ്ലീച്ചിന്റെ ഗുണം ചെയ്യുന്നു.
ഓറഞ്ച് നീരും മുഖത്തിന് നല്ലതാണ്. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് മുഖത്തിട്ടാല്‍ നിറം കൂടും. സ്ട്രോബെറി, പഴം, പപ്പായ എന്നിവ മുഖത്തു തേയ്ക്കാന്‍ പറ്റിയ പഴവര്‍ഗങ്ങളാണ്.
കണ്ണിനടിയിലെ കറുപ്പു മാറാന്‍ കുക്കുമ്പര്‍, ഉരുളക്കിഴങ്ങ് എന്നിവ കഷ്ണങ്ങളാക്കി വയ്ക്കുന്നത് നല്ലതാണ്.
ഇത്തരം മാര്‍ഗങ്ങളുള്ളപ്പോള്‍ പണം ചിലവാക്കി ക്രീമുകള്‍ വാങ്ങേണ്ട കാര്യമുണ്ടോ..



Click it and Unblock the Notifications
