Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
മുഖക്കുരു മാറാന്‍ ഐസ്!

ഐസ് മുഖക്കുരുവിന് പറ്റിയ നല്ലൊന്നാന്തരം ചികിത്സാരീതിയാണ്. മുഖക്കുരുവിന് മുകളില്‍ ഐസ് കൊണ്ട് മസാജ് ചെയ്യുക. കുരുവിന്റെ വലിപ്പവും ചുവപ്പും കുറയും. മാത്രമല്ലാ, മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകള്‍ ചത്തുപോകുകയും ചെയ്യും. മുഖക്കുരു കളയാനുള്ള ക്രയോ ഫ്രീസിംഗ് ചികിത്സയിലും ഇതാണ് ഉപയോഗിക്കുന്നത്. ഇവിടെ ലിക്വിഡ് നൈട്രജന്‍ സീറോ ഡിഗ്രിയിലാക്കി മാറ്റിയാണ് മുഖക്കുരു ഭേദമാക്കുന്നത്.
ജീരകം വെള്ളം ചേര്‍ത്ത് അരച്ച് കിടക്കാന്‍ നേരത്ത് മുഖത്തു പുരട്ടി നോക്കൂ. മുഖക്കുരു കുറയും. ജീരകത്തിലെ സിങ്കാണ് മുഖക്കുരുവിനെ ചെറുക്കുന്നത്. മുഖക്കുരു മാറാനുള്ള ചില ക്രീമുകളിലും സിങ്ക് അടങ്ങിയിട്ടുണ്ട്.
ഗ്രാമ്പൂ, ജാതിക്ക എന്നിവ ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് മുഖക്കുരു മാറാന്‍ നല്ലതാണ്. ഈ പേസ്റ്റ് മുഖത്തു പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.
ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ അകറ്റും. മുഖക്കുരു വരാതിരിക്കും. ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണസാധനങ്ങള്‍ മുഖക്കുരുവിനെ ചെറുക്കുന്നവയാണ്. മത്സ്യം, വാള്‍നട്സ്, ഫഌക്സ് സീഡ് എന്നിവയില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിയ്ക്കുന്നതും ഗുണം ചെയ്യും.



Click it and Unblock the Notifications
