Latest Updates
-
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം
മുഖക്കുരു മാറ്റാം, എളുപ്പത്തില്‍

ഇത്തരം പ്രശ്നങ്ങള്‍ക്ക് ഓരോ വട്ടവും ഡോക്ടറെ കാണാന്‍ ഓടണമെന്നില്ല. വീട്ടില്‍ തന്നെ ചെയ്യാവുന്ന നിരവധി പൊടിക്കൈകളുണ്ട്. മുഖം വൃത്തിയായി സൂക്ഷിക്കുകയെന്നതാണ് ഇതിനു വേണ്ടി ചെയ്യേണ്ട പ്രധാന കാര്യം. പുറത്തു നിന്നും വന്നാലുടനെ തണുത്ത വെള്ളത്തില്‍ മുഖം വൃത്തിയായി കഴുകണം.
ചര്‍മത്തിലെ രോഗങ്ങള്‍ക്കും അലര്‍ജിക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് ആര്യവേപ്പ്. ആര്യവേപ്പില അരച്ചു പുരട്ടുന്നതോ ആര്യവേപ്പെണ്ണ പുരട്ടുന്നതോ ഫലം തരും.
മുഖക്കുരുവുണ്ടെങ്കില്‍ ഇവ പൊട്ടിക്കരുത്. ഇത് മുഖത്ത് പാടുകളുണ്ടാക്കുകയും കൂടുതല്‍ മുഖക്കുരു വരുത്തുകയും ചെയ്യും.
മുഖത്ത് ചന്ദനം, രക്തചന്ദനം എന്നിവ അരച്ചിടുന്നതും നല്ലതാണ്. മുഖക്കുരുവിനും മുഖത്തെ അലര്‍ജികള്‍ക്കുമുള്ള സ്വാഭാവിക ചികിത്സയാണിത്.
എണ്ണമയമുള്ള ചര്‍മത്തില്‍ മുഖക്കുരു വരാനുള്ള സാധ്യത കൂടുതലാണ്. മുഖത്തെ എണ്ണമയം കുറയ്ക്കാന്‍ പനിനീര് പുരട്ടുന്നത് നല്ലതാണ്. വരണ്ട ചര്‍മമാണെങ്കില്‍ ഈര്‍പ്പം നിലനിര്‍ത്താനുള്ള ക്രീമുകളോ മോയിസ്ചറൈസറോ പുരട്ടാം. ഇത്തരം ചര്‍മത്തിന് കറ്റാര്‍ വാഴ അടങ്ങിയ ക്രീമുകള്‍ നല്ലതാണ്.
ധാരാളം വെള്ളം കുടിയ്ക്കുക. പഴവര്‍ഗങ്ങളും പച്ചക്കറികളും നല്ല ചര്‍മത്തിന് അത്യന്താപേക്ഷിതമാണ്.



Click it and Unblock the Notifications
