Latest Updates
-
നവംബർ 10: ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്; ജീവിതത്തിൽ ഈ മാറ്റങ്ങൾ വരുത്താം, ജാഗ്രതയും പ്രധാനം -
സർവാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗം: അന്ധവിശ്വാസത്തിൽ വീഴാതെ ഇന്ന് രാത്രി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 10-16: ഈ 4 രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, പണവും കരിയറും മെച്ചപ്പെടും - അറിയേണ്ടതെല്ലാം -
ഭായ് ദൂജ് 2026: ആഘോഷം സുരക്ഷിതമാക്കാം, സഹോദരങ്ങൾക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 നവംബർ 10 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? -
10 നവംബർ രാശിഫലം: 12 രാശിക്കാർക്കും ഇന്നത്തെ ദിവസം നേട്ടമോ? അറിയാം സമ്പൂർണ്ണ ഫലം -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും: ജാഗ്രത വേണം, സുരക്ഷയ്ക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗജകേസരി യോഗം ഇന്ന്: നിങ്ങളുടെ രാശിയിൽ ഉണ്ടോ? പണമിടപാടുകളിൽ ഈ ജാഗ്രത വേണം -
നവംബർ 9: രാഹുകാലവും ഗുളികകാലവും കൃത്യമായി അറിയാം; ഈ തെറ്റുകൾ വരുത്തരുത്! -
ദീപാവലി പുകമഞ്ഞ്: ഉപ്പുപാത്രവും കർപ്പൂരവും വെച്ചാൽ വായു ശുദ്ധമാകുമോ? ഈ തെറ്റിദ്ധാരണകൾ ഒഴിവാക്കൂ
സൗന്ദര്യസംരക്ഷണത്തിന് തക്കാളി

മുഖത്തെ വലിയ കുഴികള്‍ മുഖസൗന്ദര്യത്തിന് ദോഷം ചെയ്യുന്ന ഒന്നാണ്. ഇവയില്‍ അഴുക്കും എണ്ണമയവും പിടിച്ച് ചര്‍മം വൃത്തികേടാകാനും സാധ്യത കൂടുതലാണ്. തക്കാളി നാരങ്ങാനീരില്‍ കൂട്ടിക്കലര്‍ത്തി മുഖത്തു തേച്ചു പിടിപ്പിച്ച് പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയാം. ഇത് മുഖത്തെ കുഴികള്‍ ചെറുതാക്കും.
എണ്ണമയമുള്ള ചര്‍മത്തില്‍ മുഖക്കുരു വരാന്‍ സാധ്യത കൂടുതലാണ്. ഇതിന് തക്കാളിയും വെള്ളരിക്കാനീരും കൂട്ടിച്ചേര്‍ത്ത് മുഖത്തു തേക്കാം. അല്പം കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ എണ്ണമയം മാറും. മുഖക്കുരു വരാതിരിക്കുകയും ചെയ്യും.
മുഖത്തെ പാടുകളും വടുക്കളും മാറ്റാനും തക്കാളിക്ക് കഴിയും. ഇതിലെ വൈറ്റമിന്‍ എ, സി, കെ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. തക്കാളി മുറിച്ച് മുഖത്ത് അല്പനേരം ഉരസുന്നത് വടുക്കളും പാടുകളും മാറാന്‍ സഹായിക്കും.
തക്കാളി നീരും തൈരും കൂട്ടിച്ചേര്‍ത്ത് മുഖത്തു തേച്ചാല്‍ സൂര്യാഘാതം കാരണമുണ്ടാകുന്ന കരുവാളിപ്പ് മാറിക്കിട്ടും.
തേനും തക്കാളി നീരും കൂട്ടിച്ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് മുഖചര്‍മം തിളങ്ങാന്‍ നല്ലതാണ്.



Click it and Unblock the Notifications
