Latest Updates
-
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ!
നല്ല ചര്‍മം, 10 കല്പന

സൗന്ദര്യം കൂട്ടാനായാണ് മേക്കപ്പിടുന്നത്. എന്നാല്‍ മേക്കപ്പ് ചര്‍മത്തിന് നല്ലതല്ല. ഇതിലെ രാസവസ്തുക്കള്‍ ചര്‍മത്തിന് ദോഷം വരുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് മേക്കപ്പിട്ടാലും ആവശ്യം കഴിഞ്ഞാലുടനെ ഇത് നീക്കം ചെയ്യാന്‍ മറക്കരുത്. ദിവസവും മേക്കപ്പിടുന്നവരാണെങ്കില് ലളിതമായ മേക്കപ്പിടാന്‍ ശ്രദ്ധിക്കണം.
വെള്ളം, പഴച്ചാറുകള്‍ എന്നിവ ധാരാളം കുടിയ്ക്കുക. ശരീരത്തിലെ വിഷാംശം പുറത്തു കളയാന്‍ വെള്ളം സഹായിക്കും. ചര്‍മത്തിന്റെ ആരോഗ്യത്തിന് ഇത് വളരെ പ്രധാനമാണ്.
നല്ല ഉറക്കവും ചര്‍മത്തിനു വേണം. ഉറക്കക്കുറവ് ചര്‍മത്തില്‍ കരുവാളിപ്പും ക്ഷീണവും വരുത്തും.
വ്യായാമം ചെയ്യേണ്ടത് ശരീരത്തിന് മാത്രമല്ലാ, ചര്‍മസൗന്ദര്യത്തിനും പ്രധാനമാണ്. ചര്‍മത്തിലേക്ക് കൂടുതല്‍ രക്തപ്രവാഹം എത്തുവാനും ഓക്സിജന്‍ ലഭിക്കാനും ഇത് സഹായിക്കും.
ടെന്‍ഷന്‍, സ്ട്രെസ് എന്നിവ ചര്‍മസൗന്ദര്യത്തെ ബാധിക്കും. ഇതകറ്റാന്‍ യോഗ, മെഡിറ്റേഷന്‍ എന്നിവ പതിവാക്കുക.
കടുത്ത വെയില് ഒഴിവാക്കുക. വെയിലുണ്ടെങ്കിലും ഇല്ലെങ്കിലും പുറത്തുപോകുന്നില്ലെങ്കിലും സണ്‍സ്ക്രീന്‍ പുരട്ടുക. ചര്‍മത്തില്‍ രാത്രി കിടക്കുമ്പോഴും നൈറ്റ് ക്രീമുകള്‍ പുരട്ടുന്നത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.
ആഴ്ചയിലൊരിക്കലെങ്കിലും എണ്ണ പുരട്ടി കുളി പതിവാക്കുക. ഇത് ചര്‍മത്തിന് നല്കുന്ന ഗുണം ഏറെയാണ്.
നല്ല ഭക്ഷണം ചര്‍മസൗന്ദര്യത്തിന് അത്യാവശ്യം. വിശപ്പു മാറാനും രുചിക്കും കഴിയ്ക്കുന്നതിന് പകരം പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ ശീലമാക്കുക.
രാസപദാര്‍ത്ഥങ്ങള്‍ക്ക് പുറമെ പോകാതെ പ്രകൃതിദത്ത സൗന്ദര്യമാര്‍ഗങ്ങള്‍ ഉപയോഗിക്കുക. അടുക്കളയിലെ പല പച്ചക്കറികളും പഴവര്‍ഗങ്ങളും സൗന്ദര്യസംരക്ഷണത്തിനുതകും.
പഴവും പാലും ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് ചര്‍മത്തിന്റെ മിനുപ്പും തിളക്കവും നിലനിര്‍ത്താനുള്ള ഒരു പ്രധാന മാര്‍ഗമാണ്.



Click it and Unblock the Notifications
