Latest Updates
-
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ
മഞ്ഞുകാലത്ത് ഫേസ് മാസുകള്‍ പുരട്ടാം

ബട്ടര്‍ ഫ്രൂട്ട് എന്നറിയപ്പെടുന്ന അവോക്കാഡോ അര സ്പൂണ്‍ തേനും വൈറ്റമിന്‍ ഇ ഓയിലും ചേര്‍ത്ത് മുഖത്തിടുന്നത് നല്ലതാണ്. ഇത് ചര്‍മത്തിന് ഈര്‍പ്പം നല്‍കും. നല്ല ഒരു ആന്റി ഓക്സിഡന്റു കൂടിയാണിത്.
തൈരിലെ ആസിഡ് മുഖചര്‍മത്തിന് നിറം നല്‍കും. തൈരും സ്ട്രോബെറി അല്ലെങ്കില്‍ ബദാം പൊടിച്ചതും ചേര്‍ത്ത് മിശ്രിതമുണ്ടാക്കി മുഖത്തിടാം. മുഖത്തെ ഈര്‍പ്പം നിലനിര്‍ത്താനും ചുളിവുകള്‍ മാറ്റുവാനും ഈ മിശ്രിതം നല്ലതാണ്.
മഞ്ഞുകാലത്ത് അന്തരീക്ഷത്തിലെ പൊടിയും കൂടുതലാകും. ഇത് ചര്‍മസുഷിരങ്ങള്‍ അടയുവാനും അതുവഴി ചര്‍മത്തിന് ലഭിക്കുന്ന ഓക്സിജന്റെ അളവ് കുറയുവാനും കാരണമാകും. എണ്ണമയമുള്ള ചര്‍മമുള്ളവരില്‍ എണ്ണയും പൊടിയും ചേര്‍ന്ന് അഴുക്കുമുണ്ടാകും. ഇത് മാറ്റുവാന്‍ മുട്ട അടങ്ങിയ ഫേസ് മാസ്ക് ഉപയോഗിക്കാം. മുട്ട, ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചത്, ഒരു തുള്ളി വെളിച്ചെണ്ണ എന്നിവ കൂട്ടിച്ചേര്‍ത്ത് മുഖത്തിടാം. ഓറഞ്ച് പൊടി അടഞ്ഞ സുഷിരങ്ങള്‍ തുറക്കുവാനും മുട്ട ചര്‍മം വലിയാതിരിക്കുവാനും സഹായിക്കും.
ഓട്സ് നല്ലൊരു സൗന്ദര്യവര്‍ദ്ധക വസ്തുവും കൂടിയാണ്. പൊടിച്ച ഓട്സ് പാല്‍പ്പാടയും ഉടച്ച പഴവും കൂട്ടിച്ചേര്‍ത്ത് മുഖത്തിടാം. ഇത് ഏല്ലാതരം ചര്‍മമുള്ളവര്‍ക്കും യോജിക്കും. മുഖത്തെ മൃതചര്‍മത്തെ മാറ്റുവാന്‍ ഓട്സ് സഹായിക്കും. പാല്‍പ്പാടയും പഴവും മുഖത്തെ കരുവാളിപ്പ് കുറയ്ക്കും.
പപ്പായയും റവയും ഒരു തുള്ളി നെയ്യും ചേര്‍ത്ത് മുഖത്തിടുന്നത് മഞ്ഞുകാലത്ത് നല്ലതാണ്. പപ്പായ ചര്‍മത്തിന് നിറം നല്കുവാനും മുഖത്തുളള കുത്തുകളും പാടുകളും കളയുവാനും സഹായിക്കുന്നു.
ഈ ഫേസ് മാസ്കുകള്‍ പ്രകൃതിദത്തമായതു കൊണ്ട് ചര്‍മത്തിന് ദോഷം വരുത്തുകയുമില്ല.



Click it and Unblock the Notifications
