Latest Updates
-
കാർത്തിക അമാവാസി 2026: ലക്ഷ്മി പൂജ സമയം കൃത്യമായി അറിയാൻ ഈ വഴികൾ പരീക്ഷിക്കൂ -
നവംബർ 6: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
നവംബർ 6 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ? -
ഇന്നത്തെ രാശിഫലം (നവംബർ 5): 12 രാശിക്കാർക്കും ശുഭദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 5: ഇന്ന് ഗജകേസരി യോഗം; ഈ സമയത്ത് ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും എന്തൊക്കെ? -
രാഹുകാലവും യമകണ്ഠവും: കൃത്യമായ സമയം അറിയാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ദീപാവലിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; ഐശ്വര്യം നഷ്ടപ്പെടാം -
ബുധാദിത്യ യോഗം: നവംബർ 4 മുതൽ 6 വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ധൻതേരസ് ഷോപ്പിംഗ്: ലക്ഷ്മി യോഗം നോക്കി സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്! -
ധൻതേരാസിന് തൊട്ടുമുമ്പ് സ്വർണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ
പുരുഷന്മാര്ക്ക് പ്രകൃതിദത്ത ഫേസ്മാസ്ക്

എന്നാല്‍ സ്ത്രീകള്‍ക്ക് പ്രയോജനം ചെയ്യുന്ന പല ക്രീമുകളും ഫേസ്മാസ്കുകളും പുരുഷന് ഗുണം ചെയ്തില്ലെന്ന് വരും. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരുടെ ചര്‍മത്തിന് മാര്‍ദവം അല്പം കുറവാണ്. അതുകൊണ്ട് ഇവര്ക്കുപയോഗിക്കാവുന്ന ഫേസ് മാസ്കും ക്രീമുകളും ഉപയോഗിക്കുന്നതാണ് നല്ലത്. പുരുഷന്മാര്ക്ക് ഉപയോഗിക്കാവുന്ന ചില ഫേസ് മാസ്കുകള്‍ ഇതാ. ഇവ വീട്ടില്‍ തന്നെ എളുപ്പം തയ്യാറാക്കുകയും ചെയ്യാം.
പുരുഷന്മാരുടെ ചര്‍മത്തില്‍ എണ്ണമയം സാധാരണ ഗതിയില്‍ കൂടുതലായിരിക്കും. ഇത്തരം ചര്‍മത്തിന് കുക്കുമ്പര്‍ മാസ്ക് ഗുണം ചെയ്യും. കുക്കുമ്പര്‍ അരച്ച് തേനും തൈരും ചേര്‍ത്ത് പുരട്ടാം. 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഈ മാസ്ക് ഉപയോഗിക്കാം.
വളരെ എളുപ്പം തക്കാളി ചര്മസംരക്ഷണത്തിനുപയോഗിക്കാം. നല്ലവണ്ണം പഴുത്ത തക്കാളി ഉടച്ച് മുഖത്തു പുരട്ടുകയോ മുറിച്ച തക്കാളി കൊണ്ട് മസാജ് ചെയ്യുകയോ ആവാം.
തേനും മുട്ടയും തൈരും ചേര്‍ത്ത് ഫേസ് മാസ്കുണ്ടാക്കാം. അല്ലെങ്കില്‍ ആപ്പിള്‍ ഉടച്ച് തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടാം. അല്പസമയം കഴിഞ്ഞ് കഴുകിക്കളയാം.
ആര്യവേപ്പ് ഔഷധഗുണങ്ങളുള്ള ഒരു സൗന്ദര്യവര്‍ദ്ധക വസ്തുവാണ്. ചൂടുവെള്ളത്തില്‍ രാത്രി മുഴുവന്‍ ആര്യവേപ്പില ഇട്ടുവച്ച് ഇത് അരച്ചെടുത്ത് പാലും ചേര്‍ത്ത് മുഖത്തിടാം. ഷേവിംഗ് മുറിവുകള്‍ ഉണക്കാനും മുഖക്കുരു, പാടുകള്‍ എന്നിവ മാറ്റുവാനും സഹായിക്കുന്ന നല്ലൊരു ഫേസ് മാസ്കാണിത്.
സ്ത്രീകളുടെ ഫേസ് മാസ്കുകളില്‍ കൈ വയ്ക്കാതെ ഇവയുണ്ടാക്കി ഉപയോഗിച്ചു നോക്കൂ.



Click it and Unblock the Notifications
