Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വരണ്ട ചര്‍മത്തിന് ചില പരിഹാരങ്ങള്‍

വെളിച്ചെണ്ണ മുഖത്തെ വരള്‍ച്ച മാറ്റാനുള്ള നല്ലൊരു വഴിയാണ്. ചെറുചൂടുള്ള വെളിച്ചെണ്ണ രാത്രി കിടക്കുന്നതിന് മുന്‍പ് മുഖത്തു പുരട്ടി മസാജ് ചെയ്യുന്നത് നന്നായിരിക്കും. കരിക്കിന് വെള്ളവും നാളികേര വെള്ളവും ഉപയോഗിച്ച് മുഖം കഴുകിയാലും ചര്‍മം മൃദുവാകും.
വരണ്ട ചര്‍മത്തിനുള്ള പ്രതിവിധിയാണ് നെയ്യും വെണ്ണയും. പഞ്ഞിയില്‍ അല്പം നെയ്യെടുത്ത് മസാജ് ചെയ്യുന്നത് വരള്‍ച്ച മാറ്റും. മാത്രമല്ലാ, ചര്‍മത്തിലെ മൃതകോശങ്ങള്‍ അകറ്റുവാനും ഇത് നല്ലൊരു വഴിയാണ്.
തൈര് ചര്‍മസൗന്ദര്യത്തിനും സംരക്ഷണത്തിനും പറ്റിയ നല്ലൊന്നാന്തരം മാര്‍ഗമാണ്. തണുപ്പിച്ച തൈര് രാവിടെ പുറത്തു പോകുന്നതിന് മുന്‍പോ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതിന് മുന്‍പോ മുഖത്തു പുരട്ടാം. അല്പനേരം കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ ചര്‍മം മൃദുവാകുമെന്നു മാത്രമല്ലാ, ചര്‍മത്തിലെ അലര്‍ജിയും അസ്വസ്ഥതകളും മാറുകയും ചെയ്യും.
കറ്റാര്‍ വാഴ വരണ്ട ചര്‍മത്തിന് ചെയ്യുന്ന പ്രയോജനം പറയേണ്ടതില്ല. കറ്റാര്‍ വാഴയുടെ ജെല്‍ മുഖത്തു പുരട്ടിയാല്‍ ഈര്‍പ്പം നില നില്ക്കും, ചര്‍മത്തിന് മാര്‍ദവം ലഭിക്കുകയും ചെയ്യും.



Click it and Unblock the Notifications
