Latest Updates
-
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ
മഞ്ഞുകാലത്തിന് ചേര്‍ന്ന ഫേസ് മാസ്കുകള്‍

ചര്‍മസംരക്ഷണത്തിന് ബ്യൂട്ടി പാര്‍ലറില്‍ പോകണമെന്നില്ല. വീട്ടിലുള്ള സാധനങ്ങള്‍ ഉപയോഗിച്ച് വീട്ടിലിരുന്നു തന്നെ നമുക്ക് സൗന്ദര്യം സംരക്ഷിക്കാം. മഞ്ഞുകാലത്ത് മുഖത്തിടാന്‍ പറ്റിയ ഫേസ് മാസ്കുകള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം.
മഞ്ഞുകാലത്ത് മുഖം വലിഞ്ഞിരിക്കുന്നത് സാധാരണമാണ്. ബട്ടര്‍ ഫ്രൂട്ട് എന്നറിയപ്പെടുന്ന അവോക്കാഡോ അര സ്പൂണ്‍ തേനും വൈറ്റമിന്‍ ഇ ഓയിലും ചേര്‍ത്ത് മുഖത്തിടുന്നത് നല്ലതാണ്. ഇത് ചര്‍മത്തിന് ഈര്‍പ്പം നല്‍കും. നല്ല ഒരു ആന്റി ഓക്സിഡന്റു കൂടിയാണിത്.
തൈരിലെ ആസിഡ് മുഖചര്‍മത്തിന് നിറം നല്‍കും. തൈരും സ്ട്രോബെറി അല്ലെങ്കില്‍ ബദാം പൊടിച്ചതും ചേര്‍ത്ത് മിശ്രിതമുണ്ടാക്കി മുഖത്തിടാം. മുഖത്തെ ഈര്‍പ്പം നിലനിര്‍ത്താനും ചുളിവുകള്‍ മാറ്റുവാനും ഈ മിശ്രിതം നല്ലതാണ്.
മഞ്ഞുകാലത്ത് അന്തരീക്ഷത്തിലെ പൊടിയും കൂടുതലാകും. ഇത് ചര്‍മസുഷിരങ്ങള്‍ അടയുവാനും അതുവഴി ചര്‍മത്തിന് ലഭിക്കുന്ന ഓക്സിജന്റെ അളവ് കുറയുവാനും കാരണമാകും. എണ്ണമയമുള്ള ചര്‍മമുള്ളവരില്‍ എണ്ണയും പൊടിയും ചേര്‍ന്ന് അഴുക്കുമുണ്ടാകും. ഇത് മാറ്റുവാന്‍ മുട്ട അടങ്ങിയ ഫേസ് മാസ്ക് ഉപയോഗിക്കാം. മുട്ട, ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചത്, ഒരു തുള്ളി വെളിച്ചെണ്ണ എന്നിവ കൂട്ടിച്ചേര്‍ത്ത് മുഖത്തിടാം. ഓറഞ്ച് പൊടി അടഞ്ഞ സുഷിരങ്ങള്‍ തുറക്കുവാനും മുട്ട ചര്‍മം വലിയാതിരിക്കുവാനും സഹായിക്കും.
ഓട്സ് നല്ലൊരു സൗന്ദര്യവര്‍ദ്ധക വസ്തുവും കൂടിയാണ്. പൊടിച്ച ഓട്സ് പാല്‍പ്പാടയും ഉടച്ച പഴവും കൂട്ടിച്ചേര്‍ത്ത് മുഖത്തിടാം. ഇത് ഏല്ലാതരം ചര്‍മമുള്ളവര്‍ക്കും യോജിക്കും. മുഖത്തെ മൃതചര്‍മത്തെ മാറ്റുവാന്‍ ഓട്സ് സഹായിക്കും. പാല്‍പ്പാടയും പഴവും മുഖത്തെ കരുവാളിപ്പ് കുറയ്ക്കും.
പപ്പായയും റവയും ഒരു തുള്ളി നെയ്യും ചേര്‍ത്ത് മുഖത്തിടുന്നത് മഞ്ഞുകാലത്ത് നല്ലതാണ്. പപ്പായ ചര്‍മത്തിന് നിറം നല്കുവാനും മുഖത്തുളള കുത്തുകളും പാടുകളും കളയുവാനും സഹായിക്കുന്നു.



Click it and Unblock the Notifications
