Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കൂ

ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതു മൂലം ചര്‍മം ചൊറിഞ്ഞുപൊട്ടാനും മുറിവുകളുണ്ടാകാനും സാധ്യതയുണ്ട്. ഇറുകിയ സ്ഥലങ്ങളില്‍ വായു കടന്നുചെല്ലില്ല. ഇതുമൂലം വിയര്‍ക്കുവാനും ചൊറിഞ്ഞുപൊട്ടുവാനും ഇടയാകുന്നു. ഇത് അണുബാധക്ക് ഇടവരുത്തും. അടിവസ്ത്രങ്ങളും അയവുള്ളതു വാങ്ങുന്നതാണ് നല്ലത്. കഴിവതും കോട്ടന്‍ വസ്ത്രങ്ങള്‍ വാങ്ങാന്‍ ശ്രദ്ധിക്കുക.
ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ക്ക് യീസ്റ്റ് ബാധയുമുണ്ടാകാന്‍ സാധ്യതയുണ്ട്. വിയര്‍പ്പും നനവും യീസ്റ്റിനു പുറമെ ബാക്ടീരിയയേയും മറ്റ് അണുക്കളേയും ആകര്‍ഷിക്കുന്നു.
ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതു മൂലം രക്തചംക്രമണം കുറയാനും ഇടയുണ്ട്. ആരോഗ്യമുള്ള ചര്‍മത്തിന് രക്തസഞ്ചാരം ആവശ്യമാണ്. മാനിക്യൂര്‍, പെഡിക്യൂര്‍, ബോഡി മസാജ് എന്നിവ ചെയ്യുന്നത് രക്തചംക്രമണം വര്‍ദ്ധിക്കാനാണ്. ഇതുവഴി ചര്‍മം ആരോഗ്യകരമാകുകയാണ് ചെയ്യുന്നത്.
ഇറുകിയ വസ്ത്രങ്ങള്‍ ശരീരം ചൊറിഞ്ഞു പൊട്ടുവാനും ഇതുവഴി പാടുകള്‍ വരാനും സാധ്യതയുണ്ട്. ഈ പാടുകള്‍ മാറാന്‍ ഏറെ നാള് കഴിയേണ്ടിവരും.
ഓര്‍ക്കുക, ഇറുകിയ വസ്ത്രങ്ങളേക്കാള്‍ ആരോഗ്യകരമായ ചര്‍മമായിരിക്കും നിങ്ങളെ കൂടുതല്‍ സുന്ദരിയാക്കുക.



Click it and Unblock the Notifications
