Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പുകവലി ചുണ്ടു കറുപ്പിച്ചാല്‍ പരിഹാരവുമുണ്ട്

പുകവരി കാരണം ചുണ്ടിന്റെ നിറം മാറുന്നത് തടയാന്‍ ചില പൊടിക്കൈകളുണ്ട്. നാരങ്ങാനീര് ചുണ്ടില്‍ പുരട്ടുന്നതും നാരങ്ങയുടെ കഷ്ണം അല്പനേരം ചുണ്ടില്‍ ഉരസുന്നതും കറുപ്പുനിറം കുറയാന്‍ സഹായിക്കും. നാരങ്ങാനീരും തേനും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുന്നതും കറുപ്പു കുറയ്ക്കും.
ചുണ്ടില്‍ ബദാം ഓയിലോ വെളിച്ചെണ്ണയോ പുരട്ടി മസാജ് ചെയ്യുന്നത് മറ്റൊരു മാര്‍ഗമാണ്. ഇത് ചുണ്ടിന്റെ സ്വാഭാവിക നിറം സംരക്ഷിക്കും.
ഗ്ലിസറിന്‍, തേന്‍ മിശ്രിതം ചുണ്ടില്‍ പുരട്ടി 15 മിനിറ്റിന് ശേഷം കഴുകിക്കളയാം. ഇത് ചുണ്ടില്‍ പുകയേല്‍പ്പിക്കുന്ന കരുവാളിപ്പ് മാറ്റും.
പഴമുടച്ചതും കൂടെ തേന്‍, നാരങ്ങാനീര് എന്നിവ ചേര്‍ത്തും ചുണ്ടില്‍ പുരട്ടുക. ഇത് കറുപ്പുനിറത്തിനുള്ള ഒരു പ്രതിരോധ മാര്‍ഗമാണ്.
ബദം വെള്ളത്തിലിട്ട് കുതിര്‍ത്ത് അരച്ച് തേന്‍, തൈര് എന്നിവ ചേര്‍ത്ത് ചുണ്ടില്‍ പുരട്ടാം. ഇതിന് ശേഷം പാലും പിന്നീട് വെള്ളവും ഉപയോഗിച്ച് കഴുകിക്കളയുക.
മാതളനാരങ്ങ, സ്ട്രോബെറി എന്നിവയുടെ ജ്യൂസ് ചുണ്ടില്‍ പുരട്ടുന്നത് പുകവലിയുണ്ടാക്കുന്ന കറുപ്പുനിറം കളയാനുള്ള നല്ലൊരു മാര്‍ഗമാണ്. ഇത് 20 മിനിറ്റ് ചുണ്ടില്‍ തേച്ചുപിടിപ്പിച്ച് കഴുകിയ ശേഷം ഗ്ലിസറിന്‍ പുരട്ടാം. ചുണ്ടിന്റെ സ്വാഭാവിക നിറം തിരിച്ചുകിട്ടാനുള്ള നല്ലൊരു മാര്‍ഗമാണിത്.
ചുണ്ട് വരണ്ടുപോകാതെ സൂക്ഷിക്കേണ്ടത് സ്വാഭാവിക നിറം നിലനിര്‍ത്താനുള്ള നല്ലൊരു മാര്‍ഗമാണ്. ലിപ്ബാം, ഗ്ലിസറിന്‍ തുടങ്ങിയവ ഇതിനുള്ള മാര്‍ഗങ്ങളാണ്.



Click it and Unblock the Notifications
