Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ടൂത്ത്ബ്രഷ് ചര്‍മസംരക്ഷണത്തിനും

ടൂത്ത് ബ്രഷ് സൗന്ദര്യസംരക്ഷണത്തിനുപയോഗിക്കുമ്പോള് ആദ്യം ശ്രദ്ധിക്കേണ്ടത് മൃദുവായ ബ്രഷുകള്‍ തെരഞ്ഞെടുക്കുകയെന്നതാണ്. നമ്മുടെ മുഖചര്‍മം വളരെ മൃദുവാണ്. കാഠിന്യമുള്ള ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നത് മുഖചര്‍മത്തിന് നല്ലതല്ല. ബേബി ബ്രഷ് ഉപയോഗിക്കുകയായിരിക്കും ഏററവും നല്ലത്.
മുഖത്തും കഴുത്തിലും വീര്യം കുറഞ്ഞ സ്ക്രബ് തേച്ച് ടൂത്ത് ബ്രഷ് വച്ച് മൃദുവായി ഉരയ്ക്കാം. കറുത്തപാടുകളും കഴുത്തിലെ കറുത്ത നിറവും കുറയും.
വീട്ടില്‍ തന്നെ മാനിക്യൂറും പെഡിക്യുറും ചെയ്യുമ്പോള്‍ ടൂത്ത് ബ്രഷ് ഉപയോഗിക്കാം. നഖങ്ങള്‍ക്കിടയിലും കാലിനടിയിലെ ചര്‍മവും വൃത്തിയാക്കാന്‍ ടൂത്ത്ബ്രഷ് ഏറെ നല്ലതാണ്.
കൈ, കാല്‍മുട്ടുകളിലെ ചര്‍മം കൂടുതല്‍ കട്ടിയുള്ളതാണ്. ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഇവിടെ ഉരയ്ക്കുന്നത് ചര്‍മത്തെ മൃദുലമാക്കും.
ടൂത്ത് ബ്രഷ് അധികകാലം സ്ക്രബ് ചെയ്യാന്‍ ഉപയോഗിക്കുന്നത് നല്ലതല്ല. വയസേറുന്തോറും നമ്മുടെ മുഖത്തെ ചര്‍മം കൂടുതല്‍ തൂങ്ങിപ്പോരാന് ഇത് ഇട വരുത്തും. ഏറെക്കാലത്തെ ഉപയോഗം മുഖചര്‍മത്തെ വരണ്ടതാക്കുകയും ചെയ്യും.
മുഖത്ത് ടൂത്ത് ബ്രഷ് കൊണ്ടു സ്ക്രബ് ചെയ്ത ശേഷം എപ്പോഴും ഏതെങ്കിലും നല്ല മോയിസ്ചറൈസര്‍ ഉപയോഗിക്കുക.
അമിതമായി മുഖക്കുരുവുളളവര് ടൂത്ത് ബ്രഷ് മുഖത്ത് ഉരയ്ക്കരുത്. ടൂത്ത് ബ്രഷ് ഉപയോഗത്തിലൂടെ മുഖത്ത് പുതുതായി മുഖക്കുരു വരികയാണെങ്കില്‍ ഇത് ഉപയോഗിക്കുന്നത് നിര്‍ത്തുക.



Click it and Unblock the Notifications
