Latest Updates
-
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ?
സൗന്ദര്യസംരക്ഷണത്തിന് തക്കാളി

മുഖത്തെ വലിയ കുഴികള്‍ മുഖസൗന്ദര്യത്തിന് ദോഷം ചെയ്യുന്ന ഒന്നാണ്. ഇവയില്‍ അഴുക്കും എണ്ണമയവും പിടിച്ച് ചര്‍മം വൃത്തികേടാകാനും സാധ്യത കൂടുതലാണ്. തക്കാളി നാരങ്ങാനീരില്‍ കൂട്ടിക്കലര്‍ത്തി മുഖത്തു തേച്ചു പിടിപ്പിച്ച് പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയാം. ഇത് മുഖത്തെ കുഴികള്‍ ചെറുതാക്കും.
എണ്ണമയമുള്ള ചര്‍മത്തില്‍ മുഖക്കുരു വരാന്‍ സാധ്യത കൂടുതലാണ്. ഇതിന് തക്കാളിയും വെള്ളരിക്കാനീരും കൂട്ടിച്ചേര്‍ത്ത് മുഖത്തു തേക്കാം. അല്പം കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ എണ്ണമയം മാറും. മുഖക്കുരു വരാതിരിക്കുകയും ചെയ്യും.
മുഖത്തെ പാടുകളും വടുക്കളും മാറ്റാനും തക്കാളിക്ക് കഴിയും. ഇതിലെ വൈറ്റമിന്‍ എ, സി, കെ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. തക്കാളി മുറിച്ച് മുഖത്ത് അല്പനേരം ഉരസുന്നത് വടുക്കളും പാടുകളും മാറാന്‍ സഹായിക്കും.
തക്കാളി നീരും തൈരും കൂട്ടിച്ചേര്‍ത്ത് മുഖത്തു തേച്ചാല്‍ സൂര്യാഘാതം കാരണമുണ്ടാകുന്ന കരുവാളിപ്പ് മാറിക്കിട്ടും.
തേനും തക്കാളി നീരും കൂട്ടിച്ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് മുഖചര്‍മം തിളങ്ങാന്‍ നല്ലതാണ്.



Click it and Unblock the Notifications
