Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കഴുത്തിനും വേണം സൗന്ദര്യസംരക്ഷണം

കഴുത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യണം. ഇതിനായി ചെറിയ മൃദുവായ ബ്രഷ് ഉപയോഗിച്ച് കഴുത്തില് ഉരയ്ക്കാം. ഇത് ലിംഫാറ്റിക് ഗ്ലാന്റുകള്ക്ക് പുതുജീവന് നല്കും. ഇടയ്ക്കു ബ്ലീച്ച് ചെയ്യുന്നതും കഴുത്തിന് നിറം നല്കും.
മുഖത്തു പുരട്ടുന്ന ക്രീമോ ബോഡി ലോഷനോ കഴുത്തിലും പുരട്ടുക. കഴുത്ത് മൃദുവാകും.
ചൂടുവെളളത്തില് തുണി മുക്കിപ്പിഴിഞ്ഞ് കഴുത്തില് തുടക്കുന്നത് കഴുത്തിലെ കറുപ്പ് കുറക്കും. കഴുത്തിനു ചുറ്റുമുളള കൊഴുപ്പു നീക്കം ചെയ്യാനും ഇത് സഹായിക്കും.
കഞ്ഞിവെള്ളം കഴുത്തിനു ചുറ്റും പുരട്ടി പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് കറുപ്പു കുറക്കും.
ഉലുവായില അരച്ച് പിഴിഞ്ഞെടുത്ത് അതില് കടലമാവോ അല്ലെങ്കില് പയര്പൊടിയോ കലര്ത്തി കഴുത്തില് തേക്കുക. പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയാം.
കുളിക്കുന്നതിനു മുന്പ് കഴുത്തില് എണ്ണ പുരട്ടി തടവുന്നതോ ബോഡി ലോഷനില് വെള്ളം ചേര്ത്ത് തടവുന്നതോ നല്ലതാണ്.
വിനാഗരി തരിയുളള ഗോതമ്പുപൊടിയില് കലര്ത്തി കഴുത്തില് തേച്ച്് ഉണങ്ങുമ്പോള് കഴുകിക്കളയണം. മുള്ത്താണിമിട്ടി പനിനീരില് കലര്ത്തി പുരട്ടുന്നതും നല്ലതാണ്.
ചെറുനാരങ്ങാനീരില് മഞ്ഞള്പൊടിയും ഉപ്പും കലര്ത്തി കഴുത്തില് തേക്കുന്നത് കഴുത്തിനു നിറം നല്കും.
കഴുത്തില് തൈര് തേച്ച് ഉരക്കുക. അതിനു ശേഷം പാലും പിന്നീട് വെളളവുമുപയോഗിച്ച് കഴുകുക. കഴുത്തിന് സ്വാഭാവികനിറം ലഭിക്കാന് ഇതു സഹായിക്കും.



Click it and Unblock the Notifications
