Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ആര്യവേപ്പ് സൗന്ദര്യസംരക്ഷണത്തിന്

രക്തശുദ്ധീകരണത്തിന് ആര്യവേപ്പ് സഹായിക്കുന്നു. ത്വക് രോഗങ്ങളകറ്റാനും ആര്യവേപ്പ് നല്ലതാണ്. കയ്പുണ്ടെങ്കിലും ആര്യവേപ്പില ദിവസവും കഴിക്കുന്നത് പ്രമേഹം കുറയാനും നല്ലതാണ്.
സൗന്ദര്യവര്‍ദ്ധകവസ്തുക്കളിലും പൗഡറുകളിലും ലേപനങ്ങളിലും ആര്യവേപ്പില ഉപയോഗിക്കുന്നു. ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയെ ചെറുത്തുനില്ക്കാനും ഇവയുടെ ഔഷധഗുണം സഹായിക്കുന്നു.
വേപ്പിലയിട്ട വെളളം കൊണ്ട് മുഖം കഴുകിയാല്‍ മുഖത്തെ പാടുകളും കുത്തുകളും കുറയും. മുഖം ചൊറിഞ്ഞ് ചുവന്നുതടിക്കുന്നത് മാറുന്നതിനും ഈ വെള്ളം നല്ലതാണ്.
ഉണങ്ങിവരണ്ട ചര്‍മം മൃദുവാക്കാന്‍ ആര്യവേപ്പില കലര്‍ന്ന ലേപനങ്ങള്‍ നല്ലതാണ്. വരണ്ട ചര്‍മത്തിനു മാത്രമല്ലാ, എണ്ണമയമുള്ള ചര്‍മം സംരക്ഷിക്കാനും ഇത് ഉപയോഗിക്കാം. നല്ലൊരു ക്ലെന്‍സറിന്റെ ഗുണമാണ് ഇതു ചെയ്യുന്നത്.
ത്വക്കിലുള്ള മുറിപ്പാടുകള്‍ മാറ്റാന്‍ ആര്യവേപ്പെണ്ണയും ലേപനങ്ങളും ഉപകരിക്കും. മുഖക്കുരുവിനും ഇത് നല്ലൊരു മരുന്നാണ്.
ചിക്കന്‍ പോക്സ് , വസൂരി എന്നിവയക്ക് ഇത് ഫലപ്രദമായ മരുന്നാണ്. ആര്യവേപ്പിലയിട്ട വെള്ളം കൊണ്ട് കുളിച്ചാല്‍ ഇതുമൂലം ദേഹത്തുള്ള വ്രണങ്ങള്‍ ഉണങ്ങിക്കിട്ടും.



Click it and Unblock the Notifications
