Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
മഞ്ഞുകാലത്ത് ചര്‍മത്തെ സംരക്ഷിക്കാം

ചര്‍മത്തില്‍ പൊടി പിടിച്ച് വൃത്തികേടാവാന്‍ സാധ്യതയുള്ള ഒരു കാലമാണിത്. ഫേഷ്യല്‍ ക്ലെന്‍സറാണ് ഇതിനുള്ള പ്രതിവിധി. ഒരു സ്പൂണ്‍ നാരങ്ങാനീരും രണ്ടു സ്പൂണ്‍ തൈരും ചേര്‍ത്ത് വീട്ടില്‍ തന്നെ ക്ലെനന്സറുണ്ടാക്കാം. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്ത് പത്തു മിനിറ്റ് കഴിഞ്ഞ് ചൂടുവെള്ളത്തില്‍ കഴുകിക്കളയാം. പഞ്ചസാര തേനില്‍ ചേര്‍ത്തും ക്ലെന്‍സറായി ഉപയോഗിക്കാം.
നാരങ്ങാനീര് ആപ്പിള്‍ സിഡാര്‍ വിനെഗറില്‍ കൂട്ടിക്കലര്‍ത്തി സ്കിന്‍ ടോണറായി ഉപയോഗിക്കാം. ഇത് പഞ്ഞിയില്‍ മുക്കി മുഖത്തു പുരട്ടാം. വെള്ളരിക്കാനീര്, കറ്റാര്‍വാഴയുടെ ജെല്‍, വെള്ളം എന്നിവ കൂട്ടിച്ചേര്‍ത്തും സ്കിന്‍ ടോണറായി ഉപയോഗിക്കാം.
മുഖത്തിന്റെ വരള്‍ച്ച തടയാന്‍ മോയിസ്ചറൈസര്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ സാധിക്കും. കൊക്കോ ബട്ടറും ഒലീവ് ഓയിലും കറ്റാര്‍ വാഴയുടെ ജെല്ലും കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കാം.
മുഖത്തെ മൃതകോശങ്ങള്‍ മാറ്റുന്നതിന് പൊടിച്ച കോണ്‍ഫ്ളെക്സ്, തേന്‍, പാല് എന്നിവ കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കാം.
വിന്റര്‍ സ്കിന്‍ കെയര്‍ ലോഷനും വീട്ടില്‍ തന്നെ ഉണ്ടാക്കാം. കുക്കുമ്പര്‍, ബട്ടര്‍ ഫ്രൂട്ട്, കര്പ്പൂരതുളസ്, ബെന്സോയിന്, ഒലീവ് ഓയില്‍ എന്നിവ കൂട്ടിച്ചേര്‍ത്താന്‍ വിന്റര്‍ കെയര്‍ ലോഷനായി.



Click it and Unblock the Notifications
