Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുഖചര്‍മം തിളങ്ങാന്‍ ഹെര്‍ബല്‍ ഫേസ് പായ്ക്കുകള്‍

ആര്യവേപ്പിന്റെ ഔഷധഗുണത്തെ പറ്റി സംശയം വേണ്ട. മുഖക്കുരു അകറ്റാനും മുഖത്തെ പാടുകള്‍, വടുക്കള്‍ എന്നിവ മാറാനും ഇത് വളരെ നല്ലതാണ്. ആര്യവേപ്പില അരച്ചതോ ഉണക്കിപ്പൊടിച്ചതോ തൈരിലോ അല്ലെങ്കില്‍ വെള്ളരിക്കാനീരിലോ ചേര്‍ത്ത് മുഖത്തിടാം. ഇത് ഉണങ്ങിയ ശേഷം കഴുകാം. എണ്ണമയമുള്ള ചര്‍മത്തിന് പറ്റിയ നല്ലൊന്നാന്തരം ഫേസ് പായ്ക്കാണിത്.
തുളസിയില പൂജക്കും ഔഷധമായും സൗന്ദര്യസംരക്ഷണത്തിനും ഉപയോഗിക്കാം. തുളസിയില അരച്ച് നാരങ്ങ, മഞ്ഞള്‍ എന്നിവ ചേര്‍ത്ത് മുഖത്തിടാം. ഇത് ചര്‍മത്തിന്റെ ഇലാസ്റ്റികത നില നിര്‍ത്തുകയും ഈര്പം നല്‍കുകയും ചെയ്യും. ചര്‍മത്തിളക്കം കൂട്ടാനും തുളസി നല്ലതാണ്.
കര്‍പ്പൂര തുളസിയും നല്ല സൗന്ദര്യവര്‍ദ്ധക വസ്തുവാണ്. ചര്‍മത്തിന്റെ ആഴത്തിലേക്കിറങ്ങി വൃത്തിയാക്കാന്‍ കര്‍പ്പൂര തുളസിക്കു കഴിയും. കര്‍പ്പൂര തുളസിയില പിഴിഞ്ഞ് ആ നീരില്‍ മുള്‍ത്താണി മിട്ടിയും ചേര്‍ത്ത് മുഖത്തിടാം.
മിക്കവാറും എല്ലാ സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും കറ്റാര്‍ വാഴ മുഖ്യ ചേരുവയാണ്. ചര്‍മത്തിന്റെ ജലാംശം നിലനിര്‍ത്താന്‍ ഇത് വളരെ നല്ലതാണ്. കറ്റാര്‍ വാഴയുടെ ഉളളിലെ മാംസളമായ ഭാഗം പനിനീര്, ഓട്സ്, എന്നിവ ചേര്‍ത്ത് മുഖത്തിടാം. മുഖചര്‍മം തിളങ്ങാനും നല്ല ചര്‍മം ലഭിക്കാനും ഇത് വളരെ നല്ലതാണ്.



Click it and Unblock the Notifications
