Latest Updates
-
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും
ഫ്രൂട്ട്ഫേഷ്യല് വീട്ടില് ചെയ്യാം

1. അവോകാഡോ ഹണി ഫേഷ്യല്, ഇതിനായി ഒരു സ്പൂണ് തേനും ഒരു മുട്ടമഞ്ഞയും ഒരു കപ്പ് ഉടച്ച അവോകാഡോയും കൂട്ടിച്ചര്ക്കുക. ഇത് മുഖത്തു തേച്ച് 20 മിനിട്ടിനു ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകിക്കളയാം. വേനല്കാലത്തു ചെയ്യാന് പറ്റിയ ഫേഷ്യലാണിത്.
2. ബനാന ഫേഷ്യല്, നല്ലവണ്ണം പഴുത്ത പഴവും ഒരു സ്പൂണ് തേനും രണ്ടുമൂന്നു സ്പൂണ് പാല്പ്പാടയും ഉപയോഗിച്ചാണ് ഈ ഫേഷ്യലിനുളള പാക്ക് തയ്യാറാക്കുന്നത്. എണ്ണമയമുള്ള ചര്മമുളളവര്ക്ക് പാല്പ്പാടയ്ക്കു പകരം നാരങ്ങാനീര് ഉപയോഗിക്കാം. ഇവ മൂന്നും നല്ലപോലെ കൂട്ടിക്കലര്ത്തിയ ശേഷം മുഖത്തിടാം. മുഖം മസാജ് ചെയ്യുകയും വേണം. പഴത്തിലുളള വൈറ്റമിന് എ, ബി, സി, ഇ എന്നിവ ചര്മത്തെ മൃദുലമാക്കുന്നു. 15 മിനിറ്റിനു ശേഷം കഴുകിക്കളയാം.
3. സ്ട്രോബറി ഫേഷ്യല് സ്ട്രോബറി ഉടച്ചതും രണ്ടു സ്പൂണ് തൈരും ഒരു സ്പൂണ് കോണ് സ്റ്റാര്ച്ചും ഉപയോഗിച്ചാണ് ഈ ഫേഷ്യല് ചെയ്യുന്നത്. ഇതെല്ലാം കൂട്ടിക്കലര്ത്തി മുഖത്തു തേച്ച് 20 മിനിറ്റിനു ശേഷം കഴുകിക്കളയണം. അതിനുശേഷം ഐസ് വെള്ളം കൊണ്ട് മുഖം മസാജ് ചെയ്യണം. സ്ട്രോബറിയുള്ള സാലിസൈക്ലിക് ആസിഡ് മുഖം ബ്ലീച്ച് ചെയ്യും. മുഖത്തെ ചുളിവുകള് നീക്കാന് പറ്റിയ ഫേഷ്യലാണിത്.
പീച്ച് ഫേഷ്യല് നല്ലവണ്ണം വിളഞ്ഞ പീച്ചിന്റെ തൊലി കളഞ്ഞ് അത് പൊടിച്ചെടുക്കുക. ഇതിന്റെ കൂടെ മുട്ടവെള്ളയും ഓട്സ് പൊടിച്ചതും കൂട്ടിച്ചേര്ക്കുക. ഇത് മുഖത്തു തേച്ച് ഉണങ്ങിക്കഴിയുമ്പോള് കഴുകിക്കളയുക. പീച്ചിലെ ആല്ഫ ഹൈഡ്രോക്സി ആസിഡ് ചര്മത്തിലുണ്ടാകുന്ന ചൊറിച്ചിലും വരള്ച്ചയും മാറ്റുന്നതിന് ഏറെ നല്ലതാണ്.



Click it and Unblock the Notifications
