Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
ഫേസ് പാക്ക് പൂക്കള്‍ കൊണ്ടും

ഫഌവര്‍ ഫേസ്പാക്കുണ്ടാക്കാനും എളുപ്പമാണ്. പൂക്കളുടെ ഇതളുകള്‍ നല്ലപോലെ അരക്കുകയേ വേണ്ടൂ. മിക്കവാറും എല്ലാ തരം പൂക്കളും ഇതിനുപയോഗിക്കുകയുമാകാം. പൂക്കള്‍ കൊണ്ടുള്ള ഫേസ്പാക്ക് മഞ്ഞുകാലത്തിന് വളരെ യോജിച്ചതുമാണ്.
പനിനീര് സൗന്ദര്യവര്‍ദ്ധക വസ്തുവാണ്. അതുകൊണ്ടുതന്നെ ഇതു നല്കുന്ന റോസപ്പൂക്കള്‍ കൊണ്ട് ഫേസ് പാക്കുണ്ടാക്കാം. റോസിതളുകള്‍ അരച്ച് പാലും ഗോതമ്പുപൊടിയും ചേര്‍ത്ത് മുഖത്തിടാം. ഉണങ്ങിയ റോസിതളുകള്‍ പൊടിച്ചും ഈ മിശ്രിതമുണ്ടാക്കാം. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയുക. ചര്‍മത്തിളക്കവും നിറവും വര്‍ദ്ധിക്കും.
ചെണ്ടുമല്ലി എന്ന പേരില്‍ അറിയുന്ന മെറിഗോര്ഡ് നിറം കുറഞ്ഞവര്‍ക്ക് പറ്റിയ ഫേസ് പാക്കാണ്. ഇവയ്ക്ക് ഔഷധഗുണവുമുണ്ട്. ഇവ അരച്ച് തൈരിന്റെയോ പാല്പ്പൊടിയുടേയോ കൂടെച്ചേര്ത്താല് നല്ല ഫേസ് പാക്കായി. കാരറ്റ്നീരും വേണമെങ്കില്‍ ചേര്‍ക്കാം.
സണ്‍ ടാന്‍ മാറാന്‍ മുല്ലപ്പൂ കൊണ്ടുള്ള ഫേസ് പാക്ക് നല്ലതാണ്. മുല്ലപ്പൂവിതള്‍ വെള്ളത്തിലിട്ട് തണുപ്പിച്ച് പാല്‍പ്പാടയുമായി ചേര്‍ത്ത് ഫേസ് പാക്കുണ്ടാക്കാം. വരണ്ട ചര്‍മത്തിന് ഇത് നല്ല ഗുണം ചെയ്യും.
തണുപ്പുകാലത്ത് മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചര്‍മസുഷിരങ്ങള്‍ അടഞ്ഞിരിക്കുന്നത് കാരണമാണിത്. വൈറ്റമിന്‍ ഇ ഓയില്‍, അരിപ്പൊടി എന്നിവയുടെ കൂടെ ചെമ്പരത്തിപ്പൂ അരച്ച് ചേര്‍ത്ത് ഇത്തരം ഫേസ്പാക്കുണ്ടാക്കാം.
പൂക്കള്‍ കൊണ്ടുള്ള ഫേസ് പാക്കിട്ടാല്‍ വെയില് കൊള്ളുവാന്‍ പാടില്ലെന്ന കാര്യം ഓര്‍ത്തിരിക്കണം.



Click it and Unblock the Notifications
