Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കാലാവസ്ഥ മാറുമ്പോള്‍ ഫേഷ്യലും മാറണം

മുഖസൗന്ദര്യത്തിന് ചെയ്തു വരുന്ന പ്രധാന മാര്‍ഗമാണ് ഫേഷ്യല്‍. പല വിധ ഫേഷ്യലുണ്ടെന്ന് നമുക്കറിയാം. എന്നാല്‍ ഇവ ഓരോ കാലാവസ്ഥയ്ക്കും അനുസരിച്ച് ചെയ്യുകയും വേണം. കാരണം ഓരോ കാലാവസ്ഥയിലും സൗന്ദര്യപ്രശ്നങ്ങളും വ്യത്യസ്തമായിരിക്കും.
മഞ്ഞുകാലത്താണ് ചര്‍മത്തിന് ഏറ്റവും കൂടുതല്‍ സൗന്ദര്യപ്രശ്നങ്ങളുണ്ടാകുന്നത്. ചര്‍മം വരണ്ടുണങ്ങുന്നതും വിണ്ടുകീറുന്നതും ഇക്കാലത്താണ്. ചര്‍മത്തിലെ മുഴുവന്‍ ഈര്‍പ്പവും നഷ്ടപ്പെടുന്ന ഒരു കാലം കൂടിയാണ് ഇത്. ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്ന ഫ്രൂട്ട്ഫേഷ്യല് ആണ്. ഫ്രൂട്ട്സും ഫ്രഷ് ക്രീം അല്ലെങ്കില്‍ പാല്‍പ്പാട ഉപയോഗിച്ചാണ് ഈ ഫേഷ്യല്‍ പാക്ക് ഉണ്ടാക്കുക. അവോക്കാഡോ എന്ന പഴവും തേന്‍, പാല്‍പ്പാട എന്നിവ ചേര്‍ത്ത് പാക്കുണ്ടാക്കി മുഖത്തിടാം. 10 മിനിറ്റിന് ശേഷം ഇത് കഴുകിക്കളയുകയും ചെയ്യാം. മുഖം കഴുകിയ ശേഷം നല്ല ഏതെങ്കിലും മോചിസ്ചറൈസര് മുഖത്തിടാം.
വേനല്‍ക്കാലത്തെ വെയിലേറ്റ് മുഖം കരുവാളിക്കുന്നതാണ് മുഖ്യപ്രശ്നം. ഇതിന് ഏറ്റവും ചേര്‍ന്നത് പാരാഫിന് ഫേഷ്യലാണ്. ഒരിനം മെഴുകായ പാരാഫിന് ചര്‍മത്തിന് നിറം നല്‍കുകയാണ് ചെയ്യുന്നത്. പാരാഫിന് ഒരു നിശ്ചിത ഊഷ്മാവില്‍ ഉരുക്കിയ ശേഷം മുഖത്ത് പുരട്ടുകയാണ് ചെയ്യുന്നത്. ഇത് പുരട്ടുന്നതിന് മുന്‍പ് ഏതെങ്കിലും മോയിസ്ചറൈസര്‍ പുരട്ടേണ്ടത് അത്യാവശ്യമാണ്.
മഴക്കാലത്ത് പേള്‍ ഫേഷ്യലാണ് ഏറ്റവും നല്ലത്. സൂര്യപ്രകാശത്തിന്റെ കുറവു കൊണ്ട് ചര്‍മത്തിന് ജീവനില്ലാത്ത അവസ്ഥയാണ് മഴക്കാലത്തെന്ന് പറയാം. സൂര്യപ്രകാശത്തില്‍ നിന്നു കൂടിയാണ് ചര്‍മത്തിന് ആവശ്യമായ വൈററമിന്‍ ഡി ലഭിക്കുന്നത്. പേള്‍ ഫേഷ്യലിനുളള പൗഡര്‍ വാങ്ങി അതില്‍ ഒലീവെണ്ണ കലര്‍ത്തി മുഖത്തിടാം. പത്തുപതിനഞ്ചു മിനിറ്റിന് ശേഷം ഇത് നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ചുമാറ്റുകയും ചെയ്യാം. മുഖചര്‍മത്തിന് നല്ല തിളക്കം ലഭിക്കും.



Click it and Unblock the Notifications
