Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
സൗന്ദര്യ, മുടി സംരക്ഷണത്തിന് കാപ്പിപ്പൊടി

വരണ്ട മുഖത്തിന് പറ്റിയ നല്ലൊന്നാന്തരം ഫേസ് പായ്ക്കാണ് കാപ്പി. മൂന്ന് സ്പൂണ്‍ കാപ്പി ഒരു സ്പൂണ്‍ പാലുമായി ചേര്‍ത്ത് മുഖത്തു തേയ്ക്കാം. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് മുഖത്തെ വരള്‍ച്ച അകറ്റും. കാപ്പിപ്പൊടി, കൊക്കോ പൗഡര്‍, പാല് എന്നിവ ഒരുമിച്ചു ചേര്‍ത്തും മുഖത്തു തേയ്ക്കുന്ന ഫേസ് പായ്ക്കുണ്ടാക്കാം.
മുടി കൊഴിയുന്നത് തടയുവാനും കാപ്പി നല്ലതാണ്. എസ്പ്രെസോ കാപ്പി (കൂടുതല്‍ കട്ടി കൂടിയ കാപ്പി) മുടിയ്ക്കു ചേര്‍ന്ന നല്ലൊന്നാന്തരം കണ്ടീഷണറാണ്. മുടിയ്ക്കുള്ള ഹെന്ന ചെയ്യുമ്പോള്‍ അതില്‍ കാപ്പിപ്പൊടി ചേര്‍ത്താല്‍ മുടിയുടെ കരുത്തും തിളക്കവും വര്‍ദ്ധിക്കും. ഇത് മുടിയെ സംരക്ഷിക്കാനുള്ള ഒരു ആവരണമായി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്.
കാപ്പിപ്പൊടി വെണ്ണയുമായോ കൊക്കോ ബട്ടറുമായോ ചേര്‍ത്ത് ദേഹത്ത് മസാജ് ചെയ്യാം.ഇത് ചര്‍മത്തിന് ചുളിവ് വരാതിരിക്കാനും ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കും.
കൈ, കാല് സംരക്ഷണത്തിനുള്ള മാനിക്യൂര്‍, പെഡിക്യൂര്‍ എന്നിവയ്ക്കും കാപ്പിപ്പൊടി നല്ലതാണ്. പുരികത്തിന് കറുപ്പുനിറം നല്‍കാനും കാപ്പിപ്പൊടി നല്ലതാണ്. കാലുകള്‍ വിണ്ടുകീറുന്നത് തടയുവാന്‍ കാപ്പിപ്പൊടിക്കു കഴിയും. കാപ്പിപ്പൊടി വെള്ളം ചേര്‍ത്ത് പേസ്റ്റാക്കി ഈ ഭാഗങ്ങളില്‍ പുരട്ടി തിരുമ്മുകയേ വേണ്ടൂ.
കാപ്പി കുടിക്കുന്നതോടൊപ്പം കാപ്പിയുടെ ഇത്തരം ഗുണങ്ങള്‍ കൂടി പരീക്ഷിച്ചു നോക്കൂ.



Click it and Unblock the Notifications
