Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ചര്‍മസൗന്ദര്യത്തിന് ബട്ടര്‍ മസാജ്

അവോകാഡോ ബട്ടര്‍: അവോകാഡോ ധാരാളം സൗന്ദര്യവര്‍ദ്ധകവസ്തുക്കളില്‍ ഉപയോഗിക്കുന്നുണ്ട്. ഇതില്‍ ആന്റിഓക്സിഡന്റുകളും വൈറ്റമിന്‍ എ, ഇ, ഡി എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മത്തിന് തിളക്കം നല്‍കുകയും ചുളിവുകള്‍ ഒഴിവാക്കി പ്രായം തോന്നുന്നത് തടയുകയും ചെയ്യുന്നു. അള്‍ട്രാവയലറ്റ് കിരണങ്ങളെ തടഞ്ഞുനിര്‍ത്താന്‍ കഴിവുളളതു കൊണ്ട് സൂര്യാഘാതം ഒഴിവാക്കാനും അവോകാഡോ ബട്ടര്‍ നല്ലതാണ്.
കോക്കോ ബട്ടര്‍: മിക്കവാറും മോചിസ്ചറൈസറുകളില് ഉപയോഗിക്കുന്ന ഒന്നാണ് കൊക്കോ ബട്ടര്‍. ഇവ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ചര്‍മത്തിലെ ജലാംശം നിലനിര്‍ത്തുകയും അങ്ങനെ ചര്‍മത്തിന് പുതുജീവന്‍ നല്‍കുകയും ചെയ്യുന്നു. ചര്‍മത്തിന്റെ ഉള്ളിലേക്ക് ഇറങ്ങാന്‍ കഴിവുള്ള കൊക്കോ ബട്ടറിലും ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മറ്റ് എണ്ണകളുടെ കൂടെ ചേര്‍ത്തും മസാജ് ചെയ്യാം. നല്ല സുഗന്ധമുള്ള ഇതിന് വിലയും അധികമില്ല. ദേഹത്തെ വടുക്കുളുടെ പാട് മാറ്റുന്നതിനും കൊക്കോ ബട്ടര്‍ സഹായിക്കും.
ഷിയ ബട്ടര്‍: ആഫ്രിക്കയില്‍ വളരുന്ന മരത്തില്‍ നിന്നാണ് ഷിയ ബട്ടര്‍ എടുക്കുന്നത്. ഇതിലുളള പാല് പാടുകള്‍ മാറ്റുന്നതിനും ചര്‍മപാളികള്‍ മൃദുവാക്കുന്നതിനും സഹായിക്കുന്നു. ആഫ്ററര്ഷേവ് ആയി ഇത് ഉപയോഗിക്കാന്‍ സാധിക്കും. കൈകാലുകളിലെ രോമം നീക്കിയ ശേഷം ഷിയ ബട്ടര്‍ തേക്കുന്നത് നല്ലതാണ്.



Click it and Unblock the Notifications
