Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുഖം വെളുക്കാന്‍ സ്ട്രോബെറി ഫേഷ്യല്‍

സ്ട്രോബെറി ലഭിക്കുവാന്‍ എളുപ്പമല്ലാത്തതു കൊണ്ടു തന്നെ ഇവ ഉപയോഗിച്ചുള്ള ഫേഷ്യല്‍ കൂടുതല്‍ ചെലവേറും. ബ്യൂട്ടി പാര്‍ലറില്‍ പോകാതെ തന്നെ ഇതുപയോഗിച്ച് ഫേഷ്യല്‍ ചെയ്യാം.
സ്ട്രോബെറി ഒലീവ് ഓയില്‍, ചെറുനാരങ്ങാ നീര് എന്നിവയുമായി കൂട്ടിച്ചേര്‍ത്ത് മുഖത്തിടാം. ഇത് ചര്‍മം ബ്ലീച്ചു ചെയ്യുകയും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
സ്ട്രോബെറി തൈരുമായി കൂട്ടിച്ചേര്‍ത്ത് മുഖത്തു പുരട്ടുന്നതും നല്ലൊരു ഫേഷ്യല്‍ രീതിയാണ്.
എണ്ണമയമുള്ള ചര്‍മത്തിന് മഞ്ഞുകാലത്ത് ഏറ്റവും ചേര്‍ന്ന ഒരു ഫേഷ്യല്‍ രീതിയാണിത്.
അക്കായ് ബെറി ഉപയോഗിച്ചുള്ള ഫേഷ്യല്‍ ഏത് ചര്‍മത്തിനും യോജിക്കുമെന്നതാണ് പ്രത്യേകത. മുഖചര്‍മം വരളാതിരിക്കാനും മുഖത്തെ കുരുക്കളും പാടുകളും മാറ്റുവാനും ഇത് നല്ലതാണ്.
അക്കായ് ബെറിയുടെ നീരോ ഇത് ഉണക്കിപ്പൊടിച്ചതോ നാരങ്ങാനീര്, ഏതെങ്കിലും എണ്ണ എന്നിവയില്‍ ചേര്‍ത്ത് മുഖത്തു പുരട്ടിയാല്‍ മുഖത്തെ പാടുകള്‍ എളുപ്പം മാറും.
അക്കായ് ബെറി പൗഡര്‍ റാസ്ബെറി, തൈര്, തേന്‍ എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടിയാല്‍ മുഖചര്‍മം തിളങ്ങും.
മുട്ട മഞ്ഞ, തേന്‍, ഓട്സ്, അക്കായ് ബെറി പൗഡര്‍ എന്നിവ ചേര്‍ത്ത് മുഖത്തു സ്ക്രബ് ചെയ്യുന്നത് വരണ്ട ചര്‍മം നീക്കും.
ഗോജി ബെറീസ് ജപ്പാനിലാണ് ഉണ്ടാകുന്നത്. മുഖചര്‍മത്തിന് ഈര്‍പ്പം നല്കി പ്രായക്കുറവ് തോന്നിക്കാന്‍ ഈ ബെറി കൊണ്ടുള്ള ഫേഷ്യല്‍ നല്ലതാണ്. ഗോജി ബെറീസ് പഞ്ചസാര, ബദാം ഓയില്‍, പാല്‍പ്പാട എന്നിവ ചേര്‍ത്ത് മുഖത്തു തേച്ച് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.
തികച്ചും പ്രകൃതിദത്ത മാര്‍ഗമായതു കൊണ്ട് ഇവ പാര്ശ്വഫലങ്ങളുണ്ടാക്കുന്നില്ലെന്നു മാത്രമല്ലാ, ചര്‍മസൗന്ദര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
